കണ്ണൂരില്‍ 25 കി​ലോ ക​ഞ്ചാ​വു​മാ​യി യുവതി അറസ്റ്റില്‍

കണ്ണൂർ: വന്‍ വില വരുന്ന 25 കി​ലോ ക​ഞ്ചാ​വു​മാ​യി കണ്ണൂരില്‍ യവതി അറ്സ്റ്റില്‍.  ഇന്ന് പുലർച്ചെ  2.30 ഓടെയാണ് തെ​ലങ്കാ​ന സ്വ​ദേ​ശിനി ശൈ​ല​ജ (32) യെ​ന്ന സ്ത്രീയെ  ക​ണ്ണ​പു​രം എ​സ്ഐ ടി.​വി.​ ധനഞ്ജ​യ​ദാ​സും സം​ഘ​വും ചേ​ർ​ന്ന്  പി​ടി​കൂ​ടി​യ​ത്.


ട്രെയിനിൽ സാ​ധ​ന​ങ്ങ​ളു​മാ​യി ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലി​റങ്ങിയ സ്ത്രിയെ സംശയാസ്പതമായി തോന്നിയതിനെ തുടര്‍ന്ന് യു​വ​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.  തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.  ഇവ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മൊ​ത്ത ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​ച്ച​താ​ണെ​ന്നു യു​വ​തി പ​റ​യു​ന്നു.


പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തെ​ലു​ങ്ക് മാ​ത്ര​മാ​ണു യു​വ​തി സം​സാ​രി​ക്കു​ന്ന​തിനാൽ പോലീസിന് ചോദ്യം ചെയ്യലിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്  ഈ സ്ത്രിക്കു പിന്നില്‍ വലിയൊരു സംഘം തന്നെയുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം .  അതിനാല്‍ കേസുമായ് ബന്ധപ്പെട്ട്  അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം