ദൃശ്യം കോപ്പിയടിയാണെന്നാരോപിച്ചു നല്‍കിയ ഹര്‍ജി തള്ളി

drisyamകൊച്ചി: സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം ദൃശ്യം കോപ്പിയടിയാണെന്നാരോപിച്ചു നല്‍കിയ ഹര്‍ജി എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. കോതമംഗലം സ്വദേശി ഡോ. സതീഷ് പോള്‍ കോപ്പി റൈറ്റ് നിയമപ്രകാരം നല്‍കിയ ഹര്‍ജിയാണു സമാനതകളില്ലെന്നു കണ്ടത്തിെയതിനെത്തുടര്‍ന്നു ജഡ്ജി പി.ജി. അജിത്കുമാര്‍ തള്ളിയത്. തന്റെ ‘ഒരു മഴക്കാലത്ത്’ എന്ന നോവലാണു സിനിമയാക്കിയതെന്നായിരുന്നു സതീഷ് പോളിന്റെ വാദം. സിനിമയുടെ ലാഭത്തിന്റെ 20 ശതമാനവും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. കോടതി ഈ വാദവും തള്ളി. സിനിമ കാണുകയും നോവല്‍ വായിക്കുകയും ചെയ്താണു വിധി പറഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം