കേരളത്തിലെ ആദ്യത്തെ ഗേൾസ് ഫുട്ബോൾ അക്കാദമി ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു

ത്യശൂർ: കേരളത്തിലെ ആദ്യത്തെ ഗേൾസ് ഫുട്ബോൾ അക്കാദമിക്ക് ത്യശൂർ സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കം. എസ് എച്ച് അമിറോസ് ഗേൾസ് ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ഇന്നുർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബിചെമ്മണൂർ നിർവഹിച്ചു.

മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾ കീപ്പറും സന്തോഷ് ടാഫി കോച്ചുമായ വിക്ടർ മഞ്ഞില ഒളിമ്പിക് ദീപം തെളിക്കുകയും കുട്ടികൾ രൂപകൽപന ചെയ്ത് ലോഗോ പ്രകാശിപ്പിക്കുകയും ചെയ്തു.ഡോ. ബോബി ചെമ്മണ്ണൂരാണ് അമിറോസ് ഗേൾസ് ഫുട്ബോൾ അക്കാദമിയുടെ അഞ്ച് വർഷത്തെ പ്രവർത്തനം സ്പോൺസർ ചെയ്യുന്നത്.

ഫുട്ബോൾ താരങ്ങൾക്ക് ബൂട്ട്സും സിയും ഡോ.ബോബി ചെമ്മണൂർ സമ്മാനിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് കോർപറേഷൻ വിദ്യാഭ്യസ-സ്പോർട്സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ലാലി ജെയിംസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
സറിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം ലോക്കൽ മാനേജർ സിറ്റർ മേരി ജസ്മീൻ സി. എം. സിനിർവഹിച്ചു.

അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി മയാഗ പ്രദർശനവും ലോക സംഗീത നനാചരണത്തിന്റെ ഭാഗമായി കർണാടക സംഗീത ഫ്രഷൻ പരിപാടിയും അരങ്ങേറി.
ലാലി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പി ടി എ ഭാരവാഹികളായ എ.ഫാൻസി, കെ, പി, ജോസ് എന്നിവർ ആശംസ നേർന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ ജോസ് സ്വാഗ
തവും ലാമിയ മാത്യു കെ നന്ദിയും പറഞ്ഞു.

ത്യശൂർ സേക്രഡ് ഹാർട്ട് സി ജി എച്ച് എസ് എസിൽ ആരംഭിച്ച എസ് എച്ച് അമിറോസ് ഗോൾസ് ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ്
ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ നിർവഹിക്കുന്നു. വിക്ടർ മഞ്ഞില, മാമി ജയിംസ്, സിസ്റ്റർമേരി ജെസ്മിൻ, സിസ്റ്റർ മരിയ ജോസ്, എ. ജെ. ഫ്രാൻസി, കെ പി ജോസ്, ജോസ് ഇമ്മട്ടി സമീപം,

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം