മെഡിക്കല്‍ വാല്യൂ ട്രാവല്‍ റണ്ണര്‍ അപ് അവാര്‍ഡ് കൊച്ചി പുനര്‍നവ ആയൂര്‍വേദ ഹോസ്പിറ്റലിന്

 

കൊച്ചി: അഡ്വാന്റേജ് ഹെല്‍ത്ത്‌കെയര്‍ ഇന്ത്യയുടെ ദേശീയ മെഡിക്കല്‍ വാല്യൂ ട്രാവല്‍ റണ്ണര്‍ അപ് അവാര്‍ഡ് കൊച്ചി പുനര്‍നവ ആയൂര്‍വേദ ഹോസ്പിറ്റല്‍ കരസ്ഥമാക്കി. ബംഗളുരുവിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര മെഡിക്കല്‍ വാല്യൂ ട്രാവല്‍ ഉച്ചകോടിയില്‍ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി സുധാന്‍ശു പാണ്ഡെയില്‍ നിന്ന് പുനര്‍നവ സിഎംഡി ഡോ. എ.എം. അന്‍വറും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഷിയാസും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

 

വാണിജ്യ മന്ത്രാലയം സെക്രട്ടറി റീത്ത തിയോഷ്യ, അഡീഷണല്‍ സെക്രട്ടറി ഡോ. അനൂപ് വാധ്വാന്‍, ഫിക്കി സെക്രട്ടറി ജനറല്‍ ഡോ. എ. ദീദാര്‍ സിംഗ്, എസ്.ഇ.പി.സി പ്രസിഡന്റ് ഡോ. നരേഷ് ട്രെഹാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫിക്കിയുടെ സഹകരണത്തോടെയാണ് മെഡിക്കല്‍ വാല്യൂ ട്രാവല്‍ ഉച്ചകോടി സംഘടിപ്പിച്ചത്.

 

കാല്‍നൂറ്റാണ്ടണ്ടായി ഗുണമേന്മയുള്ള ആയുര്‍വേദ ചികിത്സാരംഗത്തും മെഡിക്കല്‍ ടൂറിസം രംഗത്തും പേരെടുത്ത പുനര്‍നവ ആയുര്‍വേദ വെല്‍നെസ് രംഗത്തും മികവ് കാട്ടുന്നു. ഇടപ്പള്ളിയിലെ ആയുര്‍വേദ ഹോസ്പിറ്റലിനു പുറമെ ഫോര്‍ട്ട്‌കൊച്ചി കല്‍വത്തിയിലെ സുഖായുസ്, വൈറ്റിലയിലെ ബാംബൂ ലഗൂണ്‍ ആയുര്‍വേദ വില്ലേജ്, കലൂര്‍ ആയുര്‍വേദ ഹോസ്പിറ്റല്‍, കുമരകത്ത് പുനര്‍നവ ആയുര്‍വേദ ഐലന്‍ഡ്, തിരുവനന്തപുരത്ത് കിംസ് ആയുര്‍വേദ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവയും പുനര്‍നവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

 

2020-ല്‍ മെഡിക്കല്‍ വാല്യൂ ടൂറിസം ഒന്‍പത് ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വിറ്റുവരവ് നേടുമെന്ന് ഫിക്കി പ്രസിഡന്റ് ഡോ. എ. ദീദാര്‍ സിംഗ് ചൂണ്ടണ്ടിക്കാട്ടി.

ബംഗളുരുവില്‍ നടന്ന അഡ്വാന്റേജ് ഹെല്‍ത്ത്‌കെയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര മെഡിക്കല്‍ വാല്യൂ ട്രാവല്‍ ഉച്ചകോടിയില്‍ കേന്ദ്ര വാണിജ്യ ജോയിന്റ് സെക്രട്ടറി സുധാന്‍ശു പാണ്ഡെയില്‍ നിന്ന് പുനര്‍നവ സിഎംഡി ഡോ. എ.എം അന്‍വറും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഷിയാസും ചേര്‍ന്ന് അവാര്‍ഡ് സ്വീകരിക്കുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം