ലോകത്ത് ഏറ്റവും ബുദ്ധിയുള്ള ആളുകള്‍ പാക്കിസ്ഥാനില്‍; നവാസ് ഷരിഫ് ഗംഭീര മനുഷ്യന്‍;ഡോണൾഡ് ട്രംപ്

donald-trumpഇസ്ലാമാബാദ്: നവാസ് ഷരിഫ് ഗംഭീര മനുഷ്യനെന്നും ലോകത്തെ ഏറ്റവും ബുദ്ധിയുള്ള ആളുകളുള്ള സ്‌ഥലങ്ങളിൽ ഒന്ന് പാക്കിസ്‌ഥാനാണെന്നും  ഡോണൾഡ് ട്രംപ്. നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പാക്കിസ്‌ഥാൻ പ്രസിഡന്റ് നവാസ് ഷരിഫ് ഫോണിൽ ആശയവിനിമയം നടത്തിയിരുന്നു. പാക്കിസ്‌ഥാൻ സന്ദർശനത്തിന് ട്രംപിനെ നവാസ് ഷരിഫ് പാക്കിസ്‌ഥാനിലേക്കു ക്ഷണിച്ചിട്ടുണ്ട്. അതേസമയം നേരത്തെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാക്കിസ്‌ഥാനെതിരേ ട്രംപ് രൂക്ഷ വിമർശനമുയര്‍ത്തിയിരുന്നു.

ബുധനാഴ്ച രാത്രിയായിരുന്നു ഫോൺ സംഭാഷണം നടന്നത്. നിലവിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാമെന്ന് ട്രംപ് ഉറപ്പുനൽകിയതായി ഷരിഫിന്റെ ഓഫീസ് അറിയിച്ചു. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശ്രമം നടത്താൻ ശ്രമിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ജനുവരി 20നു മുമ്പ് എപ്പോൾ വേണമെങ്കിലും ഫോൺ ചെയ്യാനും ട്രംപ് അനുവാദം നൽകി. ഗംഭീര മനുഷ്യൻ എന്നാണ് ട്രംപ് ഷരിഫിനെ വിശേഷിപ്പിച്ചതെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. ലോകത്തെ ഏറ്റവും ബുദ്ധിയുള്ള ആളുകളുള്ള സ്‌ഥലങ്ങളിൽ ഒന്ന് പാക്കിസ്‌ഥാനാണെന്ന് ട്രംപ് പറഞ്ഞതായും കുറിപ്പിൽ വ്യക്‌തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം