ഒടുവിൽ സര്‍ക്കാരിനു മുന്നില്‍ മുട്ട് കുത്തി: ഡോക്ടര്‍മാര്‍ സമരം പിന്‍‌വലിച്ചു

ഡോക്ടർമാരുടെ സമരം നേരിടാൻ സർക്കാർ തീരുമാനിച്ചതോടെ കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) സമരം പിന്‍‌വലിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. മൂന്നു ഡോക്ടർമാരുള്ള എഫ്എച്ച്സികളിൽ വൈകിട്ടുവരെ ഒപി പ്രവർത്തിക്കാമെന്ന് കെജിഎംഒഎ അറിയിച്ചു.

എന്നാൽ ഈ തീരുമാനം വാക്കാല്‍ പോരെന്നും രേഖാമൂലം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം സസ്‌പെന്‍ഷനിലുള്ള ഡോക്ടര്‍മാര്‍ മാപ്പപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന് മന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷനുമായി സഹകരിക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം