സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവിനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത് ഡോക്ടര്‍ ആത്മഹത്യ ചെയ്തു

priya vediന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവിന്റെ മാനസിക പീഡനത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത ശേഷം ഡല്‍ഹി എയിംസിലെ 31കാരിയായ  ഡോക്ടര്‍ ആത്മഹത്യ ചെയ്തു. അനസ്തേറ്റിസ്റ്റ് ഡോ. പ്രിയ വേദിയാണ് ഹര്‍ഗഞ്ജിലെ ഹോട്ടല്‍ മുറിയില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍, ഭര്‍ത്താവും ഇതേ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റുമായ ഡോ. കമല്‍ വേദിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഡോ. കമല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ്, പ്രിയ ഹോട്ടലില്‍ മുറിയെടുത്തതായി അറിഞ്ഞത്. അവിടെ ചെന്നപ്പോള്‍ മുറി അടഞ്ഞു കിടപ്പായിരുന്നു. പൊലീസ് വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ ചോരയില്‍ കുളിച്ച നിലയില്‍ പ്രിയയെ കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ആത്മഹത്യാ കുറിപ്പ് എഴുതി ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതായി പിന്നീട് കണ്ടെത്തി. ശനിയാഴ്ച രാത്രി 11.30 നാണ് പ്രിയ മുറിയെടുത്തത്. അന്ന് ഉച്ചക്ക് 2.45നാണ് ഫേസ്ബുക്കില്‍ അവസാനമായി എഴുതുന്നത്. ഞായറാഴ്ച രാവിലെ 8.30നാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചു വര്‍ഷം മുമ്പാണ് പ്രിയ വിവാഹിതയായത്. ഇതിനുശേഷം എയിംസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുകയായിരുന്നു. ഭര്‍ത്താവ് സ്വവര്‍ഗ പ്രണയിയാണെന്ന് വിവാഹ ശേഷമാണ് അറിഞ്ഞതെന്ന് പ്രിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഡോക്ടര്‍ പ്രിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

priya

‘വിവാഹം കഴിഞ്ഞ് ആറു മാസത്തിനുശേഷമാണ് ഭര്‍ത്താവിന്റെ ലൈംഗികമായ വ്യത്യാസം തിരിച്ചറിഞ്ഞത്. എന്തുകൊണ്ടാണ് അദ്ദേഹം ലൈംഗിക ബന്ധം പുലര്‍ത്താത്തത് എന്ന ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല. എന്നാല്‍, അയാളുടെ ജി മെയിലില്‍ സ്വവര്‍ഗ സുഹൃത്തുക്കളുമായുള്ള സെക്സ് ചാറ്റുകള്‍ കണ്ടെത്തി. ഗേ സൈറ്റുകളിലും കമ്യൂണിറ്റികളിലുമുള്ള പങ്കാളിത്തവും ബോധ്യമായി. എന്നാല്‍, തന്റെ മെയില്‍ ആരോ ഹാക്ക് ചെയ്തു എന്നായിരുന്നു ഡോ. കമലിന്റെ മറുപടി. എട്ടൊമ്പതു പ്രാവശ്യം ശ്രമിച്ചിട്ടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്റെ സാമീപ്യത്തില്‍ അദ്ദേഹത്തിന് ലിംഗോത്തേജനം ഉണ്ടായിരുന്നില്ല. ഇക്കാലയളവില്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നില്ല. ഞാന്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. ഒരു ദിവസം എല്ലാം ശരിയായി വരും എന്നു തന്നെ ഞാന്‍ വിശ്വസിച്ചു. അദ്ദേഹത്തെ സ്നേഹിച്ചു. എന്നാല്‍, അതിനുശേഷം അദ്ദേഹം എന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ തുടങ്ങി. മാനസിക പീഡനങ്ങള്‍ തുടര്‍ന്നു. ഞാന്‍ വെറുമൊരു ഭാര്യ ടാഗ് മാത്രമായിരുന്നു അദ്ദേഹത്തിന്. ഒരു മാസം മുമ്പാണ് താന്‍ സ്വവര്‍ഗ പ്രണയി ആണെന്ന് തിരിച്ചറിഞ്ഞതായി അദ്ദേഹം സമ്മതിച്ചത്. എന്നാല്‍, എനിക്കത് നേരത്തെ മനസ്സിലായിരുന്നു. അയാള്‍ക്ക് എന്റെ സാമീപ്യത്തില്‍, ലൈംഗിക ഉദ്ധാരണം ഉണ്ടായിരുന്നില്ല. എന്നാല്‍, തന്റെ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം അതുണ്ടായിരുന്നു. അവര്‍ക്കൊപ്പം ലൈംഗികമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു. കശ്മീര്‍ സ്വദേശിയായ ഹമസ് ആയിരുന്നു അയാളുടെ സ്വവര്‍ഗ പ്രണയി. ഡോ. സാഗര്‍ എന്നയാളുടെ വീട്ടില്‍ പല വട്ടം പോയി താമസിക്കാറുണ്ടായിരുന്നു. അയാളുമായും ബന്ധം പുലര്‍ത്തിയിരുന്നു. സങ്കേത്, സൌരഭ് എന്നിവരുമായും ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു. ഇതൊക്കെ അറിഞ്ഞിട്ടും ഭാര്യയായി തുടരാന്‍ ഞാന്‍ തയ്യാറായിരുന്നു. അദ്ദേഹത്തെ സ്നേഹിച്ചിരുന്നു. എന്നാല്‍, നിരന്തര പീഡനങ്ങളും കുറ്റപ്പെടുത്തലുകളുമായിരുന്നു തിരിച്ചു കിട്ടിയത്. കഴിഞ്ഞ ദിവസം രാത്രി എന്നെ വൈകാരികമായി അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഇത് താങ്ങാവുന്നതിലും അധികമായിരുന്നു. ഡോ. കമല്‍, നിങ്ങള്‍ മനുഷ്യനല്ല, ചെകുത്താനാണ്. കമലിനെ പോലുള്ള പലരും സമൂഹത്തില്‍ വേറെയുമുണ്ടാവും. അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ. ദയവ് ചെയ്ത് നിങ്ങളുടെ മുഖം രക്ഷിക്കുന്നതിന് ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശ്രമിക്കരുത്. അതിലൂടെ നിങ്ങള്‍ നശിപ്പിക്കുന്നത് അവളെയും അവളുടെ ഭാവിയെയും അവളുടെ കുടുംബത്തെയുമാണ്. ഇക്കാര്യത്തില്‍, ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കിലും ഞാന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാവാം. അഞ്ചു വര്‍ഷമായി വിവാഹിതയായിട്ടും ഇന്നേവരെ ഞാന്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടില്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം. എന്നാല്‍, ഡോ. കമല്‍, നിങ്ങള്‍ കരുതിയത് ഞാന്‍ നിങ്ങളില്‍നിന്ന് ലൈംഗികതയാണ് തേടുന്നത് എന്നായിരുന്നു. ഞാന്‍ നിങ്ങള്‍ക്കൊപ്പമാവാനേ ആഗ്രഹിച്ചിട്ടുള്ളൂ. നിങ്ങള്‍ എന്താണോ അതായി അംഗീകരിക്കാനും. കാരണം ഞാന്‍ നിങ്ങളെ ഏറെ സ്നേഹിച്ചിരുന്നു. പക്ഷേ, നിങ്ങള്‍ക്കൊരിക്കലും അതിന്റെ ആഴം മനസ്സിലായില്ല. നിങ്ങളൊരു ക്രിമിനലാണ് ഡോ. കമല്‍.’

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം