രോഗികൾ അല്ലാത്തവർക്ക് പോലും കീമോതെറാപ്പി: ഈ ചെകുത്താന്‍ഡോക്ടര്‍ സ്വന്തമാക്കിയത് ജെറ്റ് വിമാനവും ആഡംബര കാറുകളും!

രോഗമില്ലാത്തവർക്ക് പോലും കീമോതെറാപ്പി. ചികിത്സയെന്ന പേരിൽ ഡോക്ടര്‍ സ്വന്തമാക്കിയത് ജെറ്റ് വിമാനവും ആഡംബര കാറുകളും!.
ഒരു ഡോക്ടർ ആരായിരിക്കണം എന്ന് ചോദിച്ചാൽ ദൈവത്തിന്റെ പ്രതിരൂപം എന്നേ നമുക്ക് പറയാൻ കഴിയൂ. എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെക്‌സാസിൽ നിന്നുള്ള വാർത്ത അറിഞ്ഞാൽ ഈ ഡോക്ടറെ നമ്മൾ ചെകുത്താനെന്നേ വിളിക്കൂ..

മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത 61 വയസ്സുകാരന്‍ ഡോ. ജോര്‍ജ് സമോറാ ക്യൂസേഡയാണ് പണം സമ്പാദിക്കാൻ വേണ്ടി മാത്രം തന്റെ ജോലിയെ ഉപയോഗപ്പെടുത്തിയത്. പണമുണ്ടാക്കാനുമായി ജോർജ് കണ്ട മാര്‍ഗം രോഗികൾ അല്ലാത്തവർക്ക് പോലും കീമോതെറാപ്പി ചികിത്സ നിര്‍ദേശിക്കുകയായിരുന്നു.

ഇങ്ങനെ അനാവശ്യമായി കീമോതെറാപ്പി നടത്തി ഇയാൾ സ്വന്തമാക്കിയത് ഒരു ജെറ്റ് വിമാനം. ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന എക്‌ലിപ്‌സ്-500 ജെറ്റ് വിമാനമാണ് 2.5 മില്ല്യണ്‍ ഡോളര്‍ നല്‍കി ഈ ഡോക്ടർ സ്വന്തമാക്കിയത്.

ഇതിനുപുറമെ ഇയാൾ നിരവധി വീടുകളും കാറും സ്വത്തുവകകളും സമ്പാദിച്ചിട്ടുണ്ട്. കുട്ടികളുള്‍പ്പെടെയുള്ളവര്‍ ചികിത്സയെന്ന പേരിലുള്ള ഇയാളുടെ ക്രൂരതയ്‌ക്ക് ഇരകളായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജോർജ് സമോറയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ രണ്ട് വരെ ഇയാളെ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. ആഡംബര ജീവിതം നയിക്കുന്നതിന് ആയിരക്കണക്കിന് രോഗികള്‍ക്കാണ് ഇയാൾ കീമോ ചികിത്സ നടത്തിയിട്ടുള്ളത്. അമേരിക്കന്‍ നിയമമനുസരിച്ച് കടുത്ത ശിക്ഷയാകും ഇയാളെ കാത്തിരിക്കുന്നത്.

Loading...