കാമുകിയെ കൊന്ന് പെട്ടിയിലാക്കിയ ഡോക്ടർ അറസ്റ്റിൽ

കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മിർസ റഫീഖിനെയാണ് ജാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ചെയിനിക കുമാരിയുമായി പ്രതി പ്രണയത്തിലായിരുന്നു.

മൂന്ന് വർഷത്തോളം നീണ്ട പ്രണയബന്ധത്തിൽ അടുത്തകാലത്തായി ചില പ്രശ്‌നങ്ങൾ ഉണ്ടാവുകയും തുടർന്ന് പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ മിർസ പെൺകുട്ടിയെ കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

തന്റെ താമസ സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തിയ ശേഷം കഴുത്ത് ഞെരിച്ചു കൊല്ലുകയും. പിന്നീട് മൃതദേഹം ഒരു സ്യുട്ട് കേസിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം