പുതിയ കറൻസി നോട്ടുകൾ കീറരുത്; കീറിയ നോട്ടുകൾ മാറ്റിക്കൊടുക്കേണ്ടതില്ലെന്നു ബാങ്കുകളുടെ നിർദേശം

വെബ് ഡെസ്ക്

2009 ല്‍റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളില്‍ പുതിയ നോട്ടുകള്‍ ഉള്‍പ്പെടാത്തതാണ് തിരിച്ചെടുക്കലിനെ ബാധിച്ചത്. റിസര്‍വ് ബാങ്ക് നയത്തില്‍ തിരുത്തല്‍ വരുത്താത്തതിനാല്‍ പുതിയ കറന്‍സി നോട്ടുകള്‍ കീറിയാല്‍ മാറ്റിക്കൊടുക്കേണ്ടതില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.

Image result for new indian currency

ഇതിനാല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ മഹാത്മാ ഗാന്ധി സീരീസില്‍പ്പെട്ട 2000, 500, 200, 50, 10 രൂപ നോട്ടുകള്‍ കീറുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ മാറ്റിവാങ്ങാനാവില്ല.

റിസര്‍വ് ബാങ്ക് 2009 ല്‍ പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളില്‍ ഈ നോട്ടുകള്‍ ഉള്‍പ്പെടാത്തതാണ് തിരിച്ചെടുക്കലിനെ ബാധിച്ചത്. ആവശ്യമായ തിരുത്തല്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് തയാറായിട്ടില്ല.
ചളി പിടിച്ചതോ ഒറ്റക്കീറലുള്ളതോ ആയ നോട്ടുകള്‍ മാറ്റിനല്‍കാന്‍ 2009 ലെ നോട്ട് റീ ഫണ്ട് റൂളില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, പുതിയ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിച്ചാലും റിസര്‍വ് ബാങ്ക് തിരിച്ചെടുക്കുന്നില്ല.

ഇത്തരത്തില്‍ വിവിധ ബാങ്കുകള്‍ സ്വീകരിച്ച ലക്ഷക്കണക്കിന് രൂപ ബ്രാഞ്ചുകളില്‍ കെട്ടിക്കിടക്കുകയാണ്. അതിനാല്‍ ഇത്തരം നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയാല്‍ മാറ്റിനകേണ്ടെന്നതീരുമാനത്തിലാണ് ബ്രാഞ്ചുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം