കണ്ണൂരില്‍ മകളെ മാറോടണക്കാന്‍ കാത്ത് ഒരു ഉമ്മയുണ്ട് ;ദിയമോളുടെ ഉമ്മയുടെ കണ്ണീരിന് മൂന്നാണ്ട്

KK SREEJITH

കണ്ണൂര്‍ : കണ്ണൂരിന്‍റെ മലയോരത്ത് കേരളം കാണേണ്ട ഉമ്മയുണ്ട് ..മൂന്നു വര്‍ഷമായി കണ്ണീര്‍ തോരാതെ കാത്തിരിക്കുന്ന ഒരു യുവതിയായ ഉമ്മ. പിഞ്ച്മോളെ വാരിയെടുത്ത് മാറോടുചേര്‍ത്ത് നെറുകയില്‍ ഒരു മുത്തം നല്‍ക്കാന്‍ കൊതിക്കുന്ന മാതൃഹൃദയം . ഇനി നാം വൈകരുത് ഈ കുടുംബത്തിന്‍റെ കണ്ണീരൊപ്പാന്‍.

ഒന്നര വയസ്സുള്ള ദിയമോള്‍ക്കായി ഈ ഉമ്മ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു മാസത്തോളമാവുന്നു. ആഗസ്റ്റ്‌ ഒന്നിനാണ് കണ്ണൂര്‍ ആറളം പഞ്ചായത്തിലെ കോഴിയോട് പാറക്കണ്ണിയില്‍ സുഹൈലിന്റെയും ഫാത്തിമ സുഹറയുടെയും ഒന്നരവയസ്സുള്ള ദിയ ഫാത്തിമയെ കാണാതായത്. ശനിയാഴ്ച രാവിലെ ഒമ്പതരെയോടെയാണ് വീട്ടിനകത്ത് ചായ കുടിക്കുകയായിരുന്ന കുട്ടിയെ കാണാതാവുന്നത്.

നല്ല മഴയായതിനാല്‍ ഒഴുക്കില്‍ പെട്ടതായിരുക്കുമെന്നു കരുതി നാട്ടുകാരും പോലീസും വീട്ടിനടുത്തുള്ള തോട്ടിലും പുഴയിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

എന്നാല്‍ കുട്ടി ഒഴുക്കില്‍ പെട്ടതല്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ഗ്ലാസ്സും ചായയും ഉമ്മറത്ത് വീണുകിടക്കുന്നുണ്ടായിരുന്നതായി ഉമ്മ പറഞ്ഞു.

diya1
ഫോട്ടോ മിനി വടകര

ഇതിനിടെ കുട്ടി ചെന്നൈയില്‍ ഉണ്ടെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് ദിയയല്ലെന്നു സുഹൈലും കുടുംബവും പോലീസില്‍ അറിയിച്ചു. പോലീസില്‍ പരാതി നല്‍കിയെങ്കിലും കാണാതായതിനടുപ്പിച്ചുള്ള രണ്ടു ദിവസങ്ങളില്‍ മാത്രമേ അന്വേഷണ നടപടികള്‍ നടന്നിട്ടുള്ളൂവെന്ന് കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. കാണാതാവുമ്പോ കുട്ടിയുടെ കഴുത്തില്‍ ഒരു പവന്‍റെ സ്വര്‍ണ്ണമാല ഉണ്ടായിരുന്നു.

കൂലിപ്പണിയെടുത്ത് ദിവസം പോറ്റുന്ന കുടുംബമാണ് ദിയ ഫാത്തിമയുടെത്. ദിയ കൂടാതെ ഒരു ആണ്‍കുട്ടിയാണ് ഇവര്‍ക്കുള്ളത്. കേസന്വേഷണത്തിലുള്ള പോലീസിന്റെ നനഞ്ഞ കളി അവസാനിപ്പിച്ച് അന്വേഷണം ശക്തമാക്കണമെന്ന് സുഹൈല്‍ ആവശ്യപ്പെട്ടു.

ഊണും ഉറക്കവുമില്ലാതെയുള്ള ഈ ഉമ്മയുടെ കാത്തിരിപ്പ് എത്ര കാലം….

 

diya2
diya

കണ്ണൂരില്‍ നിന്നും കാണാതായ ഒന്നരവയസുകാരിക്കായുള്ള അന്വേഷണം അങ്കമാലിയിലേക്ക്

ഈ ഉമ്മയുടെ കണ്ണീരിന് ഫലമുണ്ടാവുമോ? ദിയമോള്‍ക്കായി ഉമ്മ പ്രതിപക്ഷനേതാവിനടുത്ത്

ദിയ മോള്‍ക്കായുള്ള ഈ ഉമ്മയുടെ കാത്തിരിപ്പ് എത്ര കാലം?

ദിയയുടെ തിരോധനത്തിനു മൂന്നാണ്ടു ;ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അന്വേഷണത്തിനായി ഐജിദിനേന്ദ്ര കശ്യപ്   കീഴ്പ്പള്ളിയിലെത്തി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം