എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജ പ്രചാരണം ; പോലീസ് ദമ്പതികളുടെ ജോലി തെറിച്ചു

പൂനെ: എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന് വ്യാജ പ്രചാരണം നടത്തിയ പോലീസ് ദമ്പതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ശിവാജി നഗറിലെ പോലീസ് ഹെഡ് കോര്‍ട്ടേഴ്‌സിലെ കോണ്‍സ്റ്റബിള്‍ മാരായ ദിനേഷ് റാത്തോഡ് ഭാര്യ തര്‍കേശ്വരി റാത്തോഡ് എന്നിവരെയാണ് പിരിച്ചുവിട്ടത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ നടപടി മഹാരാഷ്ട്ര പോലീസിന് നാണക്കേടുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന് കഴിഞ്ഞ മേയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയെന്നാണ് ഇവര്‍ക്കെതിരായ പരാതി. ഇതൊടൊപ്പം എവറസ്റ്റിന് മുകളില്‍ നില്‍ക്കുന്ന രീതിയില്‍ മോര്‍ഫ് ചെയ്ത ചിത്രവും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ദമ്പതികള്‍ എന്നായിരുന്നു ഇവരുടെ വ്യാജ അവകാശ വാദം.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം