മീനാക്ഷിയുടെ സിനിമ പ്രവേശനം; ഒന്നും പറയാന്‍ സാധിക്കില്ലെന്ന് ദിലീപ്

meenakshi 1മീനാക്ഷിയെ കുറിച്ച് പറയാന്‍ നൂറ് നാവാണ് ദിലീപിന്. എന്നാല്‍ മീനാക്ഷിയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച്‌ കൃത്യമായി പ്രതികരിക്കാന്‍ ദിലീപ്‌ തയ്യാറായില്ല. ഞാന്‍ ഒരു നടനായി തീരുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചില്ല. കോളേജ്‌ പഠനകാലത്ത്‌ ഒരു സിനിമയുടെ എങ്കിലും ഭാഗമാകണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമാണ്‌ എന്നെ ഇവിടെ എത്തിച്ചത്‌. ഇതുകൊണ്ടുതന്നെ മീനുക്കുട്ടിയെ സിനിമയിലേക്ക്‌ പ്രതീക്ഷിക്കാമോ എന്നതിനെ കുറിച്ച്‌ ഒന്നും പറയാന്‍ സാധിക്കില്ല. ഇതൊന്നും നമ്മുടെ കൈയിലല്ലെന്നാണ്‌ എന്റെ വിശ്വാസം. എല്ലാം വിധിപോലെ നടക്കുമെന്നും ദിലീപ്‌ പറയുന്നു.

മീനുകുട്ടിക്ക്‌ ഏന്റെ ചിത്രങ്ങളൊക്കെ വളരെ ഇഷ്‌ടമാണ്‌. ഒരിക്കല്‍ സംവിധായകന്‍ ശങ്കര്‍ എന്നെ വിളിച്ച്‌ ‘ത്രീ ഇഡിയറ്റ്‌സ്’ എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ്‌ റീമേക്കിനെ കുറിച്ച്‌ സംസാരിച്ചു. അത്‌ ഞാന്‍ ചെയ്യുന്നുണ്ടെന്നു കരുതി മീനുക്കുട്ടി വളരെ സന്തോഷത്തോടെ എന്നോട്‌ ചോദിച്ചു അച്‌ഛന്‍ അമീര്‍ ഖാന്‍ ചെയ്‌ത വേഷമാണോ ചെയ്യുന്നതെന്ന്‌. എന്നാല്‍ ഞാന്‍ അല്ലെന്നു പറഞ്ഞു. അപ്പോള്‍ മറ്റു രണ്ടു വേഷങ്ങളാവുമല്ലെ എന്നു ചോദിച്ചു. അപ്പോഴും ഞാന്‍ അല്ലെന്നു പറഞ്ഞു. അപ്പോള്‍ ആ നാലാമത്തെ (തമിഴില്‍ സത്യ ചെയ്‌ത വേഷം) ആളുടെ വേഷമാണോ. അച്‌ഛന്‍ ആ വേഷം ചെയ്‌താല്‍ ഞാന്‍ പിന്നെ മിണ്ടില്ല എന്നായിരുന്നു മീനുക്കുട്ടിയുടെ പ്രതികരണം. കാരണം അച്‌ഛനെ ഒരു കോമാളിയായി കാണുന്നത്‌ മീനുക്കുട്ടിക്ക്‌ ഇഷ്‌ടമല്ല.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം