‘ദിലീപേട്ടാ കുടുങ്ങി’ ഫോണ്‍ സന്ദേശം;പോലീസ് നാടകമോ ?

കൊച്ചി: പ്രതികള്‍ക്കെതിരെ തെളിവുകളുടെ അഭാവത്തില്‍ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുന്ന പോലീസ് രീതി കേരളത്തിന് പുത്തന്‍ അനുഭവമല്ല.നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് ഒരു ഫോണ്‍ സന്ദേശമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ എവിടെയോ ഒരു എസ് കത്തിയുടെ കഥ ഓര്‍മ്മയില്‍ വരുന്നു. പോള്‍ മുത്തൂറ്റ്‌ സംഭവവും പോലീസ് നാടകവും കേരളം മറന്നിട്ടില്ല .

“ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദ സന്ദേശം സുനി ഒരു പോലീസുകാരന്റെ മൊബൈലില്‍ നിന്ന് ദിലീപിന് അയക്കുകയായിരുന്നു? കേസില്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ഫോണ്‍ വഴി ബന്ധപ്പെട്ടതിന്റെ നിര്‍ണായക തെളിവായി പോലീസ് അവതരിപ്പിക്കുന്നതാണിത്.

പള്‍സര്‍ സുനിയുമായി പരിചയമില്ല എന്ന ദിലീപിന്റെ വാദം പൊളിക്കാന്‍ പോലീസ് കോടതിയില്‍ പ്രോസിക്യൂഷന്‍ നിരത്തിയത് പിടിയിലായ ശേഷം പള്‍സര്‍ സുനി ദിലീപിന് അയച്ച ഈ സന്ദേശമാണ്‌. ഒരു പൊലീസുകാരനാണ് ഇക്കാര്യം അന്വേഷണസംഘത്തോട് പറഞ്ഞതത്രേ . കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചതെന്നും വിശദീകരണം. പോലീസുകാരനെ മാപ്പുസക്ഷിയാക്കി ദിലീപിനെതിരെയുള്ള കുരുക്ക് മുറുക്കാനും നീക്കമുണ്ട്.

ഫോണ്‍ സന്ദേശവുമായി ബന്ധപ്പെട്ട വാര്‍ത്ത ഇങ്ങനെ…

ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദ സന്ദേശം സുനി പൊലീസുകാരന്റെ മൊബൈലില്‍ നിന്ന് അയക്കുകയായിരുന്നു. അതിന് ശേഷം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും ഈ പൊലീസുകാരന്റെ സഹായത്തോടെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. അതുകഴിഞ്ഞ് പൊലീസുകാരന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട് . തൃശൂരിലുള്ള ഒരു

ഹാജരാക്കിയിരുന്നു. അതിന് ശേഷം വലിയ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ പൊലീസുകാരന്‍ തന്നെ സിം കാര്‍ഡ് നശിപ്പിച്ചുകളഞാതായും അറിയുന്നു. പിന്നീട് അന്വേഷണം കൂടുതല്‍ മുന്നോട്ടുപോയസമയത്ത് തനിക്ക് തെറ്റുപറ്റിയെന്ന തരത്തില്‍ മാപ്പപേക്ഷയായി നടന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തെ എഴുതി അറിയിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളും പൊലീസുകാരന്റെ ഫോണില്‍ നിന്ന് വിളിച്ചതിന്റെ ടെലിഫോണ്‍ രേഖകള്‍ അടക്കം അന്വേഷണ സംഘം നിര്‍ണായക രേഖകളായി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതാണ് ദിലീപിന്റെ ജാമ്യത്തിന് വിലങ്ങുതടിയായി നിന്നതെന്നാണ് വിവരം. മാത്രമല്ല തെളിനശിപ്പിക്കുക, പ്രതിയെ സഹായിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതിനാല്‍ പൊലീസുകരനെ പ്രതിയാക്കിയേക്കും എന്ന വിവരങ്ങളും പുറത്തുവരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം