ആ വാര്‍ത്ത പെരും നുണ ;ദിലീപിന്‍റെ വെളിപ്പെടുത്തല്‍ ഓൺലൈനില്‍

ദിലീപ് സംവിധായകന്റെ കുപ്പായമണിയുന്നുവെന്ന വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പാറിക്കളിക്കുകയാണ്. കേട്ടപാതി കേൾക്കാത്ത പാതി ഈ വാർത്തയ്ക്കു പിന്നാലെ പലരും വച്ചുപിടിക്കുകയും ചെയ്തു.

മമ്മൂട്ടിയെ നായകനാക്കി ദിലീപ് സിനിമ സംവിധാനം ചെയ്യുന്നുെവന്ന ഒരു ഓൺലൈൻ മാധ്യമത്തിലെ വാർത്തയുടെ ചുവടു പിടിച്ചായിരുന്നു ആ കിംവദന്തി. എന്നാൽ ആ വാർത്ത വ്യാജമാണെന്ന് ദിലീപ് ഓൺലൈൻ അറിയിച്ചു.

ദിലീപ് ഓൺലൈനിന്റെ കുറിപ്പ്:

ഒരു ഓൺലൈൻ മാധ്യമം ദിലീപേട്ടനെ സംവിധായകനാക്കിയതറിഞ്ഞു, സന്തോഷം. ദിലീപ്‌ വാർത്തകൾ ഇല്ലാതെ മഞ്ഞക്ക്‌ മുന്നോട്ട്‌ പോകാൻ കഴിയാത്തതുകൊണ്ടാണെന്നാ ആദ്യം തോന്നിയത്‌, പക്ഷേ പിന്നീടാണറിഞ്ഞത്‌ മഞ്ഞയുമായി ബന്ധമുള്ള ഒരു നിർമാതാവിന്റെ സൈക്കളോജിക്കൽ നീക്കമാണെന്ന്. 

ദിലീപേട്ടനുമായും, ഉദയേട്ടനുമായ്‌ ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. വാർത്ത തെറ്റാണ്. ഇവരാരും അങ്ങനെയൊന്നും ചിന്തിച്ചിട്ടുപോലുമില്ലത്രെ. എല്ലാ ദിലീപ്‌ ഫാൻസ്‌ അംഗങ്ങളും ഇതൊരറിയിപ്പായ്‌ എടുക്കുക,വ്യാജവാർത്തകളിൽ വഞ്ചിതരാവാതിരിക്കുക. കുറഞ്ഞ പക്ഷം വാർത്ത വരുന്നതെവിടെയാണെന്നെങ്കിലും നോക്കുക.

രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കൻ ആണ് ദിലീപിന്റെ പുതിയ ചിത്രം. ദുബായിലാകും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം