നടന്‍ ദിലീപിന്‍റെ പേരില്‍ തട്ടിപ്പ്; യുവതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

dileepകൊല്ലം : നടന്‍ ദിലീപിന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയ ആളെ യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തു. ദിലീപിന്റെ സുരക്ഷിത ഭവന പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ആര്യങ്കാവ് അയ്യന്‍കോവില്‍ ഹരിജന്‍ കോളനി ബ്ലോക്ക് നമ്പര്‍ 55 പാറയ്ക്കല്‍ വീട്ടില്‍ രാജിവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദിലീപിന്റെ ജീവകാരുണ്യ പ്രവര്‍ത്തനമായ സുരക്ഷിത ഭവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് തരാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയെടുത്തത്. തിരുവനന്തപുരം, കൊല്ലം, പത്തനത്തിട്ട, ആലപ്പുഴ ജില്ലകളിലെ ഓരോ കുടുംബങ്ങളില്‍ നിന്ന് 500, 1000 രൂപ വീതം വാങ്ങിയെടുത്തായിരുന്നു തട്ടിപ്പ്.

ഇളമ്പല്‍ സ്വദേശിനി പ്രസന്ന സുരക്ഷിത ഭവനം പദ്ധതിയുടെ കോര്‍ഡിനേറ്ററെ വിളിച്ച് അന്വേഷിചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്. പിന്നീട് പ്രസന്ന തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു. അതേ സമയം സുരക്ഷിത ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് പണം പിരിക്കുന്നതിന് വേണ്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു.  പ്രസന്ന നല്‍കിയ വിവരങ്ങളവുടെ അടിസ്ഥാനത്തില്‍ ദിലീപ് ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് മെയില്‍ അയച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം