ദിലീപിനും കാവ്യക്കും ആശംസകള്‍ അറിയിച്ച് ശ്രീദേവി….കടുത്ത വിമര്‍ശനവുമായി പ്രമുഖ നടിമാര്‍

ദിലീപിനും കാവ്യക്കും പെൺകുഞ്ഞു പിറന്നതിൽ ആശംസകൾ അർപ്പിച്ചതിനു വിമർശനവുമായി അഭിനയ ലോകം. ട്വിറ്ററിൽ നടനു ആശംസ പറഞ്ഞ ചലച്ചിത്ര ലേഖിക ശ്രീദേവി ശ്രീധറിന്റെ പോസ്റ്റിനു വിമർശനവുമായി നടിമാരായ തപ്‌സി പന്നു, ലക്ഷ്മി മഞ്ജു തുടങ്ങിയവർ എത്തിയത്. ലക്ഷ്മി മഞ്ജുവിനെ പിന്തുണച്ചു മലയാളത്തിലുൾപ്പെടെ അഭിനയിക്കുന്ന തെന്നിന്ത്യൻ താരം റായി ലക്ഷ്മിയുമുണ്ട്.

“പെൺകുഞ്ഞുണ്ടായതിൽ നിങ്ങളുടെ സുഹൃത്തിനെ ആശംസ അറിയിക്കൂ. താൻ മറ്റൊരു സ്ത്രീക്കു നേരെ ചെയ്തത് മറ്റൊരുവനും ചെയ്യാതിരിക്കട്ടെ എന്നു മകൾക്കയാൾ സത്യം ചെയ്യട്ടെ.” പോസ്റ്റിനു മറുപടിയായി തപ്‌സി എഴുതി.

ഒരു നടിയെ തട്ടിക്കൊണ്ടു പോവുകയും പീഡനത്തിനു വിധേയയാക്കുകയും ചെയ്തതിനു ക്രൈമിൽ റെക്കോർഡുകളിൽ ഉള്ളൊരാളെ ആശംസിച്ചതിൽ ഞെട്ടൽ രേഖപ്പെടുത്തുകയാണു ലക്ഷ്മി മഞ്ജു. “അയാൾക്കെതിരെ ശബ്ദിച്ചതിനാൽ പണി എടുക്കാൻ കഴിയാതെയിരിക്കുകയാണു മലയാളത്തിലെ നടിമാർ,” എന്നാണു ഇവരുടെ ട്വീറ്റ്. ഈ ട്വീറ്റിന് പിന്തുണ പ്രഖ്യാപിച്ചാണു റായ് ലക്ഷ്മി മുന്നോട്ടു വന്നത്.

തപ്സിയുടെ ട്വീറ്റിന് മറുപടിയായി, തന്റെ ജോലി തെന്നിന്ത്യൻ സിനിമയേക്കുറിച്ചു എഴുതുക എന്നതാണെന്നും, തൊഴിലിന്റെ ഭാഗമായാണു മലയാളത്തിലെ രണ്ടു മുൻ നിര അഭിനേതാക്കളെ ആശംസിച്ചതുമെന്നും ശ്രീദേവി മറുപടി പറഞ്ഞിട്ടുണ്ട്.

വിജയദശമി ദിവസം ഫേസ്ബുക് വഴിയാണു മൂത്തമകൾ മീനാക്ഷിക്ക് ഒരു അനുജത്തി ഉണ്ടായ വിവരം ദിലീപ് പങ്കു വച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു കുഞ്ഞിന്റെ ജനനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം