നടിയെ ആക്രമിച്ച കേസ് ; ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ആദ്യവാരം സമര്‍പ്പിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോജന കുറ്റം ചുമത്തി    റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ആദ്യ വാരം  സമർപ്പിക്കും.

കുറ്റപത്രം സമർപ്പിച്ചാലും ദിലീപിനെതിരായ അന്വേഷണം തുടരും. ഇക്കാര്യം കുറ്റപത്രത്തിൽ വ്യക്തമാക്കും. കൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണ്‍ ഇതുവരെ  കിട്ടാത്തതിനാലാണ് ദിലീപിനെതിരെ അന്വേഷണം തുടരുന്നത്. അതുപോലെ പ്രതിപട്ടികയില്‍ സംശയിക്കപ്പെടുന്നവര്‍ക്ക് നേരെയുള്ള അന്വേഷണവും തുടരും .

അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപിന്‍റെ കുറ്റപത്രം സമർപ്പിക്കുന്നത്.  ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമതിക്കൊണ്ടുള്ള കുറ്റപത്രമായിരിക്കും  ദിലീപിനെതിരെയുള്ളത് …

ആദ്യകുറ്റപത്രം സമർപ്പിച്ചത് ഏപ്രിൽ ഏഴിനാണ്. പൾസർ സുനിയെ മുഖ്യപ്രതിയായി ആണ് കുറ്റപത്രം സമർപ്പിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതോടെയാണ് സുനി അടക്കമുള്ള പ്രതികൾ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ആദ്യ കുറ്റപത്രം അപൂർവമാണെന്നും വിചാരണ ഉടൻ ആരംഭിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ച പശ്ചാത്തലത്തിലാണ് കുറ്റപത്രം ഉടൻ സമർപ്പിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ദിലീപിന്‍റെ ജാമ്യഹർജി തള്ളിയിരുന്നു.

ജൂലായ്‌ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത് . തുടര്‍ന്ന് ഹൈകോടതിയില്‍ ജ്യാമ്യാപേക്ഷ നല്‍കിയെങ്കിലും ജ്യാമ്യം ലഭിച്ചില്ല. ദിലീപിന്‍റെ ഭാര്യ കാവ്യാമാധവനും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന സംശയം  ഉയര്‍ന്നതിനെ തുടര്‍ന്ന് കാവ്യക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം