ദിലീപിന്റെ ആദ്യ ഭാര്യ ഗള്‍ഫില്‍; നിയമപരമായി ഇരുവരും ബന്ധം വേര്‍പിരിഞ്ഞില്ല; മഞ്ജുവിനെ വിവാഹം ചെയ്തത് എല്ലാം മറച്ചുവച്ച്;

 

ദിലീപിന്റെ ആദ്യ ഭാര്യയും ബന്ധുവുമായ യുവതി ഇപ്പോള്‍ ഗൾഫിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  ആലുവ ദേശം രജിസ്ട്രാര്‍ ഓഫിസില്‍ വച്ചാണ് ആലുവ സ്വദേശിനിയും അകന്ന ബന്ധുവുമായ യുവതിയെ ദിലീപ് വിവാഹം കഴിച്ചത്. അന്ന്‍ ഈ വിവാഹത്തിന് സാക്ഷികളായി നിന്നത് സിനിമയിലും മിമിക്രി ട്രൂപ്പിലുമുള്ള ദിലീപിന്റെ അടുത്ത സുഹൃത്തുക്കളാണത്രേ. ഇവരില്‍ ചിലര്‍ തന്നയാണ് പോലീസിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ മൊഴി നല്‍കിയതെന്നും പോലീസിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ദിലീപിന്റെ വ്യക്തി ജീവിത വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലുവക്കാരിയുമായുള്ള ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.  ആലുവക്കാരിയുമായി പ്രണയത്തിലാകുന്നത്  മിമിക്രിയില്‍ ഉള്ളപ്പോഴായിരുന്നു. അന്ന് യുവതി  ഡിഗ്രിക്ക് പഠിക്കുകയായിരുന്നത്രെ. കമലിന്റെ അസിസ്റ്റന്റായി  സിനിമയില്‍ എത്തിയപ്പോഴും ഈ ബന്ധം ഉണ്ടായിരുന്നു.  തുടര്‍ന്ന്‍ ഈ പ്രണയ ബന്ധം രജിസ്റ്റർ വിവാഹത്തില്‍ എത്തിയെന്നാണ് ദിലീപിന്റെ അക്കലത്തെ അടുത്ത സുഹൃത്തുക്കള്‍ നല്‍കിയ വിവരം.

ദിലീപ് സിനിമയില്‍ എത്തി മഞ്ജുവുമായി പ്രണയത്തിലായപ്പോള്‍ യുവതിയുമായുള്ള ബന്ധം ഒരു തടസമായി. തുടര്‍ന്ന്‍ യുവതിയുമായി ദിലീപിന്റെ ചില അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിഷയം സംസാരിച്ച് പതിയെ യുവതിയെ ദിലീപില്‍ നിന്നും അകറ്റിയത്രേ.  എന്നാല്‍ ഈ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍. യുവതിയില്‍ നിന്ന് പൊലീസ് മൊഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിട്ടില്ല.

അന്ന് ഇരുവരുടെയും വിവാഹത്തിന് സാക്ഷികളായി നിന്ന  ചിലരില്‍ നിന്ന് പൊലീസ്  വിവരങ്ങള്‍ ശേഖരിക്കുകയും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് മഞ്ജുവിന് പോലും അറിയില്ലായിരുന്നുവെന്നാണ് സൂചന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം