നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ സാധ്യത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ സാധ്യത. കൃത്യം നടത്തിയ സുനില്‍ കുമാര്‍ രണ്ടാം പ്രതിയാക്കും. കൃത്യം നടത്തിയത് ദിലീപിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ എന്ന കണ്ടെത്തലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കുവാനുള്ള കാരണമെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന സൂചന.

കുറ്റം ചെയ്തവര്‍ക്ക് നടിയോട് മുന്‍ വൈരാഗ്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അത് ദിലീപിനായിരുന്നു. നടി ആക്രമിക്കപ്പെടുന്ന അവസരത്തില്‍ ഇതെല്ലാം ദിലീപ് അറിയുന്നുണ്ടായിരുന്നു. ഗൂഡാലോചന കൃത്യം ചെയ്യുന്നതിന് തുല്ല്യമാണ്.

അതുകൊണ്ട് തന്നെ കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ സാധ്യതയുണ്ട്.  നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. എന്നാല്‍ അന്വേഷണ സംഘം ഒന്നുകൂടി യോഗം ചേര്‍ന്ന് മാത്രമേ ഈ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ എന്നാണ് വിവരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം