മീനാക്ഷി മഞ്ജു വാര്യര്‍ക്കൊപ്പം പോകുമെന്ന വാര്‍ത്ത; സത്യം തുറന്നുപറഞ്ഞ് ദിലീപിന്റെ കുടുംബം

dileep-meenakshiകൊച്ചി: ദിലീപ്-കാവ്യ വിവാഹം ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത്തരം വാര്‍ത്തകള്‍ക്ക് പലതവണ മറുപടിയുമായി ദിലീപും കാവ്യയും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വിവാഹ വാര്‍ത്തയും വെറും ഗോസിപ്പുകള്‍ മാത്രമാണെന്ന് വെളിപ്പെടുത്തി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ദിലീപും കുടുംബവും. മഞ്ജുവുമായുള്ള വിവാഹമോചന കേസ് പരിഗണിക്കുന്ന സമയത്ത് തന്നെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം ജീവിക്കണമെന്ന് പറഞ്ഞിരുന്നു. പക്ഷേ ദിലീപ്-കാവ്യ വിവാഹത്തെ മീനാക്ഷി എതിര്‍ക്കുകയാണെന്നും കാവ്യയെ വിവാഹം കഴിച്ചാല്‍ മഞ്ജുവിനൊപ്പം പോകുമെന്ന് മകള്‍ പറഞ്ഞതായാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ദിലീപ്.

മകള്‍ മീനാക്ഷിയുടെ ഇഷ്ടത്തിന് എതിരായി ദിലീപ് പ്രവര്‍ത്തിക്കില്ല. ഇപ്പോള്‍ പ്രചരിക്കുന്ന വിവാഹ വാര്‍ത്തകള്‍ ആരോ കെട്ടിച്ചമച്ചതാണെന്ന് ദിലീപിന്റെ കുടുംബം പറഞ്ഞു. കാവ്യയെ വിവാഹം കഴിക്കുകയാണെങ്കില്‍ മീനാക്ഷി മഞ്ജുവിനൊപ്പം പോകുമെന്ന വാര്‍ത്തയും ദിലീപ് നിഷേധിച്ചിട്ടുണ്ട്. മഞ്ജുവുമായുള്ള വിവാഹമോചന സമയത്ത് മീനാക്ഷി ദിലീപിന്റെ കൂടെ ജീവിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം