പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞു ദിലീപ്

By | Wednesday June 29th, 2016

dileepതിരുവനന്തപുരം: സ്ത്രീകളുടെ പുനരധിവാസകേന്ദ്രമായ മിതൃമ്മല സ്നേഹതീരം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ് ജനപ്രിയ നായകന്‍ ദിലീപ്. സ്ത്രീകളുടെ പുനരധിവാസകേന്ദ്രമായ മിതൃമ്മല സ്‌നേഹതീരം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയപ്പോഴായിരുന്നു ദിലീപ് പൊട്ടിക്കരഞ്ഞത്. ഉദ്ഘാടനത്തിനിടെ ദിലീപ് യോഗവേദിയില്‍ വിങ്ങിക്കരയുകയായിരുന്നു. സമൂഹത്തില്‍ മാനസിക വിഭ്രാന്തിമൂലവും അല്ലാതെയും തെരുവിലാക്കപ്പെട്ട സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളും അവര്‍ ഗര്‍ഭം ധരിക്കേണ്ടിവരുന്ന സാഹചര്യവും സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്ലിന്‍ വിവരിക്കുന്നതിനിടെയാണു നടന്‍ കരഞ്ഞുപോയത്.
dileep

ഒന്‍പതു മാസം മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ ഇവിടെ അന്തേവാസികള്‍ക്കൊപ്പമുണ്ട്. ഇവരെല്ലാം തെരുവില്‍നിന്നു സ്ത്രീകള്‍ക്കൊപ്പം ഇവിടെ എത്തിപ്പെട്ടവരാണെന്നുകൂടി പറഞ്ഞതോടെ ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തെരുവില്‍ ഒരു സ്ത്രീയും അലയാന്‍ ഇടവരാത്ത അവസ്ഥ സൃഷ്ടിക്കലാണു സ്‌നേഹതീരത്തിന്റെ ലക്ഷ്യമെന്നു ഡയറക്ടര്‍ പറഞ്ഞത് ആവേശത്തോടെയാണു കേട്ടിരുന്നതെന്നും അതിനു തന്റെയും തന്നോടൊപ്പമുള്ള കലാകാരന്മാരുടെയും പിന്തുണയുണ്ടാകുമെന്നും ദിലീപ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. യോഗത്തില്‍ സിനിമ,സീരിയല്‍ രംഗത്തെ കലാകാരന്മാര്‍ പങ്കെടുത്തു. തുടര്‍ന്നു സ്‌നേഹതീരം കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Tags:

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം