അച്ഛന്‍റെ ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുക്കാനായി ആലുവയിലെ വീട്ടിലെത്തിയ നടന്‍ ദിലീപ് വീണ്ടും ജയിലിലേക്ക്

ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് അച്ഛന്‍റെ ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുത്തു.  കനത്ത പോലീസ് നിരീക്ഷണത്തിലാണ് ദിലീപിനെ  ആലുവയിലെ വീട്ടിൽ എത്തിച്ചത് . ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.രാവിലെ എട്ട് മണിയോടെയാണ് ദിലീപിനെ സ്ബ്ജൈയിലിനു  പുറത്തെത്തിച്ചത് . കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കിയത്.

ദിലീപ് വീട്ടിലെത്തിയ ഉടൻ തന്നെ ശ്രാദ്ധ ചടങ്ങുകൾ ആരംഭിച്ചിരുന്നു. ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യമാധവൻ, മകൾ മീനാക്ഷി, ദിലീപിന്‍റെ അമ്മ, കാവ്യയുടെ ബന്ധുക്കൾ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

വീട്ടിലും ആലുവ മണപ്പുറത്തുമായിരുന്നു ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ദിലീപിനെ മണപ്പുറത്തേക്ക് കൊണ്ടുപോയില്ല. രാവിലെ എട്ടുമുതല്‍ 10 വരെയാണ് ദിലീപിന് ജയിലിനു പുറത്തിറങ്ങാന്‍ കോടതി അനുമതി നല്‍കിയത്.

മാധ്യമങ്ങളെ കാണരുതെന്നും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കരുതെന്നും കോടതി നിർ‌ദേശിച്ചിരുന്നു. നടന്‍റെ സുരക്ഷക്കായി 200 ഓളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. മറ്റ്  ചലച്ചിത്ര പ്രവര്‍ത്തകര്‍ ആരും ദിലീപിന്‍റെ വസതിയിലെത്തിയില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം