‘കമ്മാരന്‍ കലക്കി’: ദിലീപിന്റെ തകർപ്പൻ അഭിനയമെന്ന് ആരാധകർ

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി പുതുമുഖ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവത്തിന് മികച്ച പ്രേക്ഷക പ്രതികരണം. ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് കമാരസംഭവം. സിനിമയിൽ കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തിലൂടെ ദിലീപ് നായകനും വില്ലനുമടക്കം നാലോളം ഗെറ്റപ്പുകളില്‍ അഭിനയിച്ചിരുന്നു.

നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ സിനിമയില്‍ നമിത പ്രമോദ്, സിദ്ധാര്‍ത്ഥ്, ബോബി സിംഹ, മുരളി ഗോപി, ശാരദ ശ്രീനാഥ്, ശ്വേത മേനോന്‍ തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു.

വിഷുവിന് മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്. മൂന്നും നവാഗത സംവിധായകരുടെതായിരുന്നു. ദിലീപിന്റെ കമ്മാരസംഭവം, ജയറാമിന്റെ പഞ്ചവര്‍ണതത്ത, മഞ്ജു വാര്യരുടെ മോഹന്‍ലാല്‍ എന്നിങ്ങനെ ഈ ദിവസങ്ങളില്‍ മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്. എന്നാൽ അവയെ പിന്നിലാക്കി കമ്മാരസംഭവം വലിയൊരു കുതിപ്പാണ് നടത്തുന്നത്.

17 പ്രദര്‍ശനവുമായി കൊച്ചിമള്‍ട്ടിപ്ലെക്‌സില്‍ നിന്നും ആദ്യദിനം 6.41 ലക്ഷമായിരുന്നു സിനിമയ്ക്ക് കിട്ടിയത്. തുടക്കത്തില്‍ ഒരു സിനിമയ്ക്ക് കിട്ടുന്ന വിജയത്തിന്റെ 99 ശതമാനവും കമ്മാരസംഭവം നേടിയിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം