രക്ഷകനായെത്തിയ നടന്‍ ദലീപ് വടകര സ്വദേശിക്ക് നല്‍കിയത് എട്ടിന്റെ പണി

വടകര: രക്ഷകനായെത്തിയ നടന്‍ ദലീപ് വഞ്ചിച്ചതായി വടകര പള്ളിത്തായ സ്വദേശി ജാസീറിന്റെ വെളിപ്പെടുത്തല്‍.ഒരു വര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ നിന്ന് തന്നെ രക്ഷിച്ച ദിലീപും യുഎയിലെ സുഹൃത്തും തന്നെ സാമ്പത്തികമായി വഴിയാധാരമാക്കിയെന്നാണ് ജാസിറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.നടന്‍ ദിലീപിന്റെ ഇമേജ് വര്‍ധിപ്പിക്കാനായി ദീലീപ് തന്റെ ജീവിതം തകര്‍ത്തെന്നാണ് ജാസിറിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ജാസിറിന് അപകടം സംഭവിക്കുന്നത്. കാലിന് സാരമായി പരിക്കേറ്റ ജാസിറിനെ അതുവഴി വന്ന ദിലീപ് തന്റെ വണ്ടി നിര്‍ത്തി അതിലിരുത്തി. പിന്നീട് പൊലീസ് വന്ന ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്നാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങള്‍ നടക്കുന്നതെന്ന് ജാസിര്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ പ്രവാസികള്‍ക്കിടയില്‍ ദിലീപിന്റെ ജനപ്രിയത വര്‍ധിച്ചു.ദിലീപാണ് തന്നെ രക്ഷിച്ചതെന്ന മാധ്യമങ്ങളോട് പറയേണ്ടെതന്ന നിര്‍േദശത്തെത്തുടര്‍ന്ന് താന്‍ ്അത് പോലെ പറയുകയായിരുന്നെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു.

ദിവസങ്ങള്‍ക്കുശേഷം നാദിര്‍ഷാ വന്നു കണ്ട് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്‌തെന്ന് ജാസിര്‍ പറയുന്നു. ഇഷ്ടനടന്‍ മമ്മൂട്ടിയായിരുന്നെങ്കിലും ദിലീപാണ് എന്ന് പറയണമെന്നും നിര്‍ദ്ദേശം ലഭിച്ചതായും ജാസിര്‍ കൂട്ടിച്ചേര്‍ത്തു. ദിലീപിന്റെ ഇമേജ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

ദിലീപ് ചിത്രമായ കിംഗ് ലയറിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ നടന്ന പാര്‍ട്ടിയില്‍ വെച്ച് തനിക്ക് ജോലി ശരിയാക്കിതരാമെന്ന് ദിലീപ് പറഞ്ഞെന്നും നിലവില്‍ ചെയ്യുന്ന ജോലി ഉപേക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞെന്നും ജാസിര്‍ പറയുന്നു.

അത്പ്രകാരം വിസ റദ്ദാക്കി നാട്ടിലേയ്ക്ക് പോയ ജാസിറിന് പിന്നീടാണ് താന്‍ വഞ്ചിക്കപ്പെടുകയാണെന്ന കാര്യം മനസിലായത്. ദിലീപിന്റെ ‘ദേ പുട്ടില്‍’ പോയപ്പോഴും മാനേജര്‍ അപ്പുണ്ണിയെ വിളിച്ചപ്പോഴും എല്ലാ ശരിയാക്കാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്.
എന്നാല്‍ ദിലീപ് സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നെതെന്ന് ജാസിര്‍ പറഞ്ഞു.

‘കാത്തിരിപ്പിനൊടുവില്‍ അജ്മാന്‍ ഫ്രീ സോണിലെ കമ്പനിയില്‍ സെക്യൂരിറ്റിയുടെ ജോലി കിട്ടി. എന്നാല്‍ മാസം 1500 ദിര്‍ഹം മാത്രമാണ് ശമ്പളമായി ലഭിച്ചത്. മുമ്പ് ഡെലിവെറി ബോയായി ജോലി ചെയ്തപ്പോള്‍ 4000 ദിര്‍ഹം ലഭിച്ചിരുന്നു.’പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ റാശിദിയ്യയിലെ കഫേറ്റ്രിയയിലാണ് ജോലി ശരിയായത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം