കുറ്റപത്രം ഉടന്‍; ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപ് രണ്ടാം പ്രതിയാകുമെന്ന് റിപ്പോര്‍ട്ട്

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപ് രണ്ടാം പ്രതിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയായി തന്നെ തുടരും. കേസില്‍ സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയതിനും ഗൂഢാലോചനയില്‍ പങ്കാളിയായതിനുമാണ് ദിലീപിനെ രണ്ടാം പ്രതിയാക്കുന്നതെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുളള സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇനിയും രണ്ട് അറസ്റ്റുകള്‍ കൂടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റപത്രം തയ്യാറാക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ തന്നെയാണ് ഈ കേസിലും കുറ്റപത്രം തയ്യാറാക്കുന്നത്.

ദിലീപ് നിലവില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡിലാണ്. വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിളള ഇന്നലെ പറഞ്ഞിരുന്നു.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം