നടിയെ അക്രമിച്ച കേസ് ; ദിലീപിന്‍റെ ജ്യാമ്യാപേക്ഷ ഈ മാസം പതിനെട്ടിലേക്ക് മാറ്റി

കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനുമായ് ബന്ധപ്പെട്ട്  നടന്‍ ദിലീപ് സമര്‍പ്പിച്ച ജ്യാമാപേക്ഷ ഈ മാസം 18 നേക്ക് മാറ്റി   .  അതിനിടെ ദിലീപിന്‍റെ റിമാന്‍ഡ്‌ 14 ദിവസത്തേക്കുംകൂടി നീട്ടി

ജൂലായ്‌ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത് . തുടര്‍ന്ന് ഹൈകോടതിയില്‍ ജ്യാമ്യാപേക്ഷ നല്‍കിയെങ്കിലും ജ്യാമ്യം ലഭിച്ചില്ല.നടന്‍റെ  റിമാന്‍ഡ്‌ ഇന്ന് അവസാനിച്ചിരുന്നു  .

നടിയുടെ നഗ്ന ചിത്രം എടുക്കാനുള്ള ഗൂഡാലോചനയില്‍ പങ്കാളിയായി എന്നുള്ളതുമാത്രമാണ്‌ തനിക്കെതിരെയുള്ള കുറ്റമെന്നും കാര്യമായ അന്വേഷണ പുരോഗതിയില്ലാത്ത പക്ഷം തനിക്ക് ജ്യാമ്യം ലഭിക്കാന്‍ അവകാശമുണ്ടെന്നും മുന്‍നിര്‍ത്തിയാണ് ദിലീപ് ജ്യാമ്യാപേക്ഷ സമര്‍പ്പിച്ചത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം