പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച മുഹൂര്‍ത്തം ; ചിരിച്ചുല്ലസിച്ച്‌ കാവ്യ ; ഭാര്യയെയും മകളെയും അമ്മയെയും വാരിപുണര്‍ന്ന് ദിലീപ്

കൊച്ചി: വിജയശ്രീലാളിതനെ പോലെയാണ്  ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് . നീണ്ട 85 ദിവസത്തെ ജയിലില്‍ നിന്നിറക്കം  ദിലീപിന്‍റെ അശ്വാസത്തേക്കള്‍ വലുതായിരുന്നു കാവ്യയുടെയും മീനാക്ഷിയുടെയും സന്തോഷം ഒപ്പം ദിലീപിന്‍റെ  അമ്മയും.

 

 

 

 

 

 

 

 

 

 

ജയിലില്‍നിന്ന് പുറത്തിറങ്ങിയ ദിലീപിനെ ഏറെ സന്തോഷത്തോടെയും അതിലുപരി ആരവങ്ങളോടും കൂടിയാണ് ആരാധകര്‍ വരവേറ്റത്.
കൂട്ടത്തില്‍ സഹപ്രവര്‍ത്തകരും.  ജയിലില്‍ കിടന്ന വിഷമത്തേക്കാള്‍  കൂടുതല്‍ സന്തോഷമുണ്ട് തനിക്കു വേണ്ടി ഇത്രെയും പേര്‍ പ്രാര്‍ത്ഥിച്ചു എന്നറിയുന്നതില്‍ എന്ന് ദിലീപ് ഉറക്കെ വിളിച്ചു പറഞ്ഞു.
പുറത്ത് ആരാധകര്‍ കാത്തുനില്‍ക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെ രംഗങ്ങള്‍ കാണാനായിരുന്നു ഏവരും കാത്തിരുന്നത്. കാവ്യയും മകളും ദിലീപിന്‍റെ  അമ്മയും സുഹൃത്തുക്കളും എല്ലാം എങ്ങനെ പ്രതികരിക്കും എന്നായിരുന്നു മിക്കവരുടേയും ചിന്ത.
ചിരിച്ചുല്ലസിച്ചാണ് കാവ്യയും മകളും ദിലീപിനെ സ്വാഗതം ചെയ്തത്. അമ്മയെ കെട്ടിപ്പുണര്‍ന്നുകൊണ്ട് ദിലീപ് വീട്ടിലേക്ക് കടന്നു. പറഞ്ഞാല്‍ തീരാത്ത സന്തോഷമായിരിരുന്നു കാവ്യയുടെ കണ്ണില്‍.കൂട്ടിനു മീനാക്ഷിയും.
പറവൂര്‍ കവലയിലെ വീട്ടിലേക്കായിരുന്നു ദിലീപ് ആദ്യം പോയത് . അവിടെ ആയിരുന്നു ഏവരും കാത്തിരുന്നിരുന്നത്.
പടികയറിയെത്തിയ ദിലീപ് അമ്മയെ കെട്ടിപിടിച്ചുമ്മ വച്ചു.
അപ്പോഴാണ് കാവ്യയും മീനാക്ഷിയും ദിലീപിനടുത്തെത്തിയത് .
തുടര്‍ന്ന്‍ ഏവരും കാണാന്‍ ആഗ്രഹിച്ച മുഹൂര്‍ത്തം വന്നത്.
കാവ്യയെയും മീനാക്ഷിയും തന്‍റെ ഇടവും വലവും ചേര്‍ത്ത് പിടിച്ചു .ഇരുവരുടെയും കണ്ണില്‍ നിന്നും സന്തോഷത്തിന്‍റെ കണ്ണുനീര്‍ ഒഴുകുകയായിരുന്നു.
പുറത്ത് നില്‍ക്കുന്ന ആരാധകരെ ദിലീപ് കൈവീശി അഭിവാദ്യം ചെയ്തു. ഇടയ്ക്ക് പുറത്തിറങ്ങി വന്ന് ചിലര്‍ക്ക് ഹസ്തദാനം നല്‍കി. പലതവണ മട്ടുപ്പാവില്‍ വന്ന് നിന്ന് ആരാധകരെ അഭിവാദ്യം ചെയ്തു.

ദിലീപിന്‍റെ വരവില്‍ സന്തോഷമറിയിച്ച് നിരവധി നടീ നടന്‍മാരും ദിലീപിന്‍റെ വീട്ടിലെത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം