അങ്കമാലി കോടതിയും തുണയായില്ല ; നാലാം തവണയും തിരിച്ചടിയായി ദിലീപിന്‍റെ കോടതിവിധി

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനുമായ് ബന്ധപ്പെട്ട്  നടന്‍ ദിലീപ് സമര്‍പ്പിച്ച ജ്യാമാപേക്ഷ  അങ്കമാലി മജിസ്ട്രേറ്റ് കോടതി  തള്ളി .  നാലാം തവണയാണ് ദിലീപിന്‍റെ ജ്യാമ്യം കോടതി തള്ളിയത് . നേരത്തെ അങ്കമാലി കോടതി ദിലീപിന്‍റെ ജ്യാമ്യം തള്ളിയതിനെ തുടര്‍ന്ന് ദിലീപ് ഹൈകോടതിയെ സമീപിച്ചിരുന്നു  എന്നാല്‍ അവിടെയും ദിലീപിനു രക്ഷയുണ്ടായില്ല .

കേസ് അവസാനഘട്ടത്തിലാണെന്നും ഈ അവസരത്തില്‍ ദിലീപിന് ജ്യാമ്യം അനുവദിച്ചാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍റെ വാദത്തിലാണ് അങ്കമാലി കോടതി ദിലീപിന്‍റെ ജ്യാമ്യാപേക്ഷ തള്ളിയത് .

കൂട്ടബലാത്സംഗമടക്കമുള്ള കുറ്റങ്ങള്‍ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടികാട്ടി.  ദിലീപിനെതിരായ തെളിവുകള്‍ ശക്തമാണെന്നും കോടതി വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ കുറ്റമാണ് തന്‍റെ  മേല്‍ പോലീസ് ആരോപിക്കുന്നതെന്നും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ഈ കുറ്റത്തിന് രണ്ട് മാസത്തിലേറെ ജയിലില്‍ കിടന്നെന്നും ജാമ്യാപേക്ഷയില്‍  ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.

 

കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കാവ്യാ മാധവന് താല്‍കാലികാശ്വാസം. ദിലീപിന്റെ ഭാര്യയായ കാവ്യയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

എന്നാല്‍ കാവ്യക്ക് നേരെയുള്ള അന്വേഷണം അവസനിപ്പിച്ചിട്ടില്ലെലെന്നും പോലീസ് പറഞ്ഞു . ജൂലായ്‌ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം