ദിലീപ് വീണ്ടും തിരക്കുകളിലേക്ക് ; താരം ആദ്യ ദൗത്യം നിറവേറ്റാന്‍ ഒരുങ്ങുന്നു

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍  ജാമ്യം ലഭിച്ച ദിലീപ് വീണ്ടും തിരക്കുകളിലേക്ക് . കേസും കോടതിയും കാരണത്താല്‍ നിര്‍ത്തിവൈക്കേണ്ടി വന്ന ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാണ് ദിലീപ്  വിചാരിക്കുന്നത് .

 

മൂന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് സിനിമാ അഭിനയത്തിലേക്ക്  ജനപ്രിയ താരം മടങ്ങിവരുന്നത്. ജൂലൈയില്‍ അറസ്റ്റിലാവുമ്പേള്‍ “കമ്മാര സംഭവം” എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരിക്കിലായിരുന്നു ദിലീപ്. എന്നാല്‍ തുടര്‍ന്നുള്ള ദിലീപിന്‍റെ  ദിവസങ്ങളില്‍ ചിത്രം പൂര്‍ത്തീകരിക്കാനായില്ല.

ഗ്രാന്‍ഡ് ഫിലിംസിന്‍റെ  ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.  സംവിധാനം ചെയ്യുന്നത്  രതീഷ് അമ്പാട്ടാണ്.   നമിത പ്രമോദാണ് നായിക .  തമിഴ്‌നാട്ടിലായിരുന്നു ചിത്രീകരണം നടക്കുന്നത്.

 

ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ താരം  ഈ ചിത്രം പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ്.   എന്നാല്‍ ജാമ്യ ഉപാധികള്‍ നിലനില്‍ക്കുന്നതില്‍ ദിലീപ് നിയമോപദേശം തേടും ചിത്രീകരണത്തിനിടയില്‍ നിയമ   തടസം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനം.

 

 

തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുരളീ ഗോപിയുടേതാണ് തിരക്കഥ. ദിലീപിന്‍റെ  രാമലീലക്ക് കിട്ടിയ  പ്രേക്ഷക വരവേല്‍പ്പ്  കമ്മാര സംഭവ  അണിയറപ്രവര്‍ത്തകര്‍ക്ക് ചിത്രം പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ പ്രചോദനമായിട്ടുണ്ട്.  ഈ ചിത്രവും വിജയം കാണുമെന്ന ഉറച്ച വിശ്വാസവും ദിലീപിനുണ്ട്.

 

20 ദിവസത്തെ ഷൂട്ടിംഗ്   മാത്രം ബാക്കി നില്‍ക്കെയാണ് ദിലീപിന്‍റെ അറസ്റ്റ് ഉണ്ടായത് തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തുകയായിരുന്നു .

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം