ചോക്ലേറ്റ് കൊതിയന്‍ മാര്‍ക്ക് സന്തോഷ വാര്‍ത്ത;ഡാര്‍ക് ചോക്ലേറ്റുകൾ പ്രമേഹം തടയും

ചോക്ലേറ്റ് കൊതിയന്‍ മാര്‍ക്ക് സന്തോഷ വാര്‍ത്ത. പ്രായഭേദമന്യേ എല്ലാവർക്കും ഡാർക് ചോക്ലേറ്റുകൾ ഏറെ പ്രിയപ്പെട്ടതാണ്. ഇനിയാരെങ്കിലും അത് കഴിക്കാതിരിക്കുന്നെങ്കിൽ തന്നെ ആരോഗ്യം നശിക്കുമെന്ന് പേടിച്ചിട്ടായിരിക്കും. എന്നാൽ ഡാര്‍ക് ചോക്ലേറ്റുകൾ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ചോക്ലേറ്റിലടങ്ങിയിരിക്കുന്ന കോക്കോ പ്രമേഹം തടയാൻ ഉപകരിക്കും. കോക്കോയിലെ എപ്പിക്കാറ്റെസിൻ ശരീരത്തിലെ ഇൻ‌സുലിന്റെ അളവ് കൂട്ടാനും നല്ലതാണ്. പ്രമേഹബാധിതനായ ഒരാളിൽ ആവശ്യമായത്രയും ഇൻസുലിന്റെ നിർമാണം സാധാരണ രീതിയിൽ ഉണ്ടാകില്ല.

കൊക്കോയിലടങ്ങിയിരിക്കുന്ന എപ്പിക്കാറ്റെസിൻ മോണോമെർസ് ഇൻസുലിൻ നിർമിക്കുന്ന ബീറ്റ കോശങ്ങൾക്ക് ശക്തി പകരും. അങ്ങനെ ശരീരത്തിലെ ഇൻസുലിന്റെ നിർമാണം കൃത്യമായി നടക്കുന്നു. മൃഗങ്ങൾക്ക് കൊക്കോ ഭക്ഷിക്കാൻ നൽകിയാണ് ഗവേഷകർ ഈ നേട്ടം സ്വന്തമാക്കിയത്.

മൃഗങ്ങളിലെ പൊണ്ണത്തടി മാറുന്നതിനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിലും ഇത് വിജയം കണ്ടെന്ന് ജേണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു. മനുഷ്യ ശരീരത്തിലും കോക്കോ സമാനമായ രീതിയിൽ തന്നെ പ്രവർത്തിക്കും.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം