ലാലേട്ടനോട് സംസാരിക്കുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു;മോഹന്‍ലാലിനെ ആദ്യമായി കണ്ടപ്പോള്‍ അനുഭവം പങ്ക് വച്ച് ദുര്‍ഗയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്

വിമാനം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയില്‍ അരങ്ങേറിയ ദുര്‍ഗ്ഗ കൃഷ്ണ മോഹന്‍ലാലിനെ നേരില്‍ കണ്ട സന്തോഷം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. നേരില്‍ കണ്ടപ്പോള്‍ കരഞ്ഞു പോയി എന്നാണ് നടി പറഞ്ഞത്. ദുര്‍ഗയുടെ വാക്കുകള്‍ ഇങ്ങനെ.

സ്വപ്നം സഫലമായത് പോലെ സത്യം എന്നെ വിശ്വസിയ്ക്കൂ..ലാലേട്ടനോട് സംസാരിക്കുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. ഒന്നും പറയാന്‍ കഴിയുന്നില്ല. അദ്ദേഹം വളരെ സിംപിള്‍ ആണ്.. ഒരുപാട് സ്നേഹം’. ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ദുര്‍ഗ പറയുന്നു.

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ മഴവില്‍ മനോരമയുമായി ചേര്‍ന്നു നടത്തുന്ന ‘മഴവില്‍ അഴകില്‍ അമ്മ’ എന്ന പരിപാടിയുടെ പരിശീലനത്തിനിടെയാണ് ദുര്‍ഗ്ഗ ലാലിനെ കണ്ടുമുട്ടിയത്.

മനോഹരമായ ഒരു പ്രണയവും സ്വപ്നവും പറഞ്ഞ വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടാണ് ദുര്‍ഗ്ഗ കൃഷ്ണ സിനിമാ ലോകത്തെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം