എന്റെ നാടിനുവേണ്ടി ജയിലില്‍ കിടക്കേണ്ടിവന്നു; ധര്‍മജന്‍റെ വെളിപ്പെടുത്തല്‍

 യുവജനനേതാവായിരുന്ന കാലത്ത് ജയിലില്‍ കിടക്കേണ്ടവന്നതായി  ധര്‍മജന്‍.നാട്ടില്‍ കുടിവെള്ള ക്ഷാമം വന്നു. അന്ന് പാര്‍ട്ടിയുടെ യുവജനനേതാവായിരുന്ന സമയത്ത് വാട്ടര്‍ അതോരിറ്റി തല്ലി പൊളിച്ചതിന്റെ പേരില്‍ മൂന്ന് നാല് ദിവസം എറണാകുളം സബ് ജയിലില്‍ കിടന്നിട്ടുണ്ട്.  റേഡിയോ മംഗോ സ്‌പോട്ട് ലൈറ്റിലാണ് ധര്‍മ്മജന്‍ ഈ കാര്യം പറഞ്ഞത്.   പോലീസുകാര്‍ തല്ലാനൊന്നും വന്നില്ലേലും പേടിപ്പിക്കാന്‍ വന്നു. ജയിലില്‍ വന്ന ദിവസം മട്ടന്‍ കറിയായിരുന്നു. അന്ന് അവിടെ ഒരു പോക്കറ്റടിക്കാരന്‍ ഉണ്ടായിരുന്നു. വന്ന് ചാടിയപ്പോള്‍ തന്നെ മട്ടന്‍ കറിയൊക്കെയാണല്ലോ എന്ന് പറഞ്ഞു.

മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ജാമ്യം കിട്ടി. അതിന് ശേഷം കുടിവെള്ളമൊക്കെ വന്ന് തുടങ്ങി.
നാദിര്‍ഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ മികച്ച അഭിനയം തന്നെ കാഴ്ച വയ്ക്കാന്‍ ധര്‍മജനു സാധിച്ചു.   ദാസപ്പന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമ പുറത്തിറങ്ങിയതിന് ശേഷം നേരിട്ട് അറിയുന്നവരും അല്ലാത്തവരുമായി ഒത്തിരി പേര്‍ ധര്‍മ്മജന് അഭിനന്ദനവുമായി എത്തി. വാട്‌സപ് ഓപ്പണ്‍ ചെയ്താല്‍ നാലായിരം മെസേജുകളെങ്കിലുമുണ്ടാകും ധര്‍മ്മജന്‍ പറയുന്നു . ദിലീപിന്റെ കല്യാണത്തിന്റെ അന്ന് ധര്‍മ്മജനെ വിളിച്ച് ചേര്‍ത്ത് പിടിച്ചിട്ട് മമ്മൂട്ടി പറഞ്ഞു. ഗംഭീരമായിരുന്നു. അത് എനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിരുന്നുവെന്നും ധര്‍മജന്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം