മുസ്ലിങ്ങളെ ഇഷ്ടമെന്ന് പറഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ഒരാള്‍ അറസ്റ്റില്‍

ബംഗളുരു: മുസ്ലിങ്ങളെ ഇഷ്ടമെന്ന് പറഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ധന്യയുടെ മരണം സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നെന്നു റിപ്പോര്‍ട്ട് .  ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന ധന്യശ്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ സന്തോഷ് ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വാട്സ്‌ആപ്പ് ചാറ്റില്‍ തനിക്ക് മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് ധന്യശ്രീ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ധന്യശ്രീയ്ക്കെതിരെ ഭീഷണിയും അവഹേളനവുമുണ്ടായി.  അറസ്റ്റിലായ സന്തോഷ് വീട്ടിലേക്ക് വിളിച്ച്‌ ധന്യശ്രീയെ ഭീഷണിപ്പെടുത്തി. തലയില്‍ തട്ടിമിട്ട ചിത്രം ധന്യശ്രീ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ചായിരുന്നു ഭീഷണി.

മകളെ നിയന്ത്രിക്കണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും യുവമോര്‍ച്ച ഭീഷണി മുഴക്കി. തൊട്ടടുത്ത ദിവസം ഒരു സംഘം ആളുകള്‍ നേരിട്ടെത്തി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് ധന്യശ്രീയുടെ അമ്മ സരസ്വതി പോലീസില്‍ പരാതി നല്‍കി. പരാതി നല്‍കിയിട്ടും ഭീഷണി തുടര്‍ന്നതോടെ ഇക്കഴിഞ്ഞ ജനുവരി ആറിനാണ് ധന്യശ്രീ ആത്മഹത്യ ചെയ്തത്. ഇനിയും അപമാനം സഹിക്കാനാകില്ലെന്നും താനൊരു മുസ്ലീം യുവാവുമായി പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ താന്‍ ജീവനൊടുക്കുകയാണെന്നും വ്യക്തമാക്കിയ  ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം