ഫ്ലാറ്റ് നിര്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ് : നടി ധന്യാ മേരി വര്‍ഗീസും ഭര്‍ത്താവും പോലീസ് കസ്റ്റഡിയില്‍;

ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യാ മേരി വർഗീസ് പൊലീസ് കസ്റ്റഡിയിൽ.
ഫ്ലാറ്റ് നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണു കേസ്. ധന്യയുടെ ഭർതൃപിതാവിന്റെ കമ്പനിയുടെ പേരിലാണ് തട്ടിപ്പു നടന്നത്. ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ്സാംസൺ നേരത്തേ അറസ്റ്റിലായിരുന്നു. ഭർത്താവ് ജോൺ ജേക്കബിനെയും ഭർതൃസഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ്ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്
മ്യൂസിയം, കന്റോണ്‍മെന്‍റ്, പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെഅടിസ്ഥാനത്തിലാണു തട്ടിപ്പിനെതിരെ കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്നഫ്‌ളാറ്റ് നിർമിച്ചു നല്‍കാമെന്നു പറഞ്ഞു പലരില്‍ നിന്നായി ഇവര്‍ അഡ്വാന്‍സ് തുക കൈപ്പറ്റി. 40.ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ഇവര്‍ പലരില്‍ നിന്നായി വാങ്ങിയത്പണി പൂര്‍ത്തിയാക്കി 2014 ഡിസംബറില്‍ ഫ്‌ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്നു പണം നല്‍കിയവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭര്‍തൃപിതാവിന്‍റെ കമ്പനിയില്‍ ഫ്‌ളാറ്റുകളുടെ സെയില്‍സ് വിഭാഗത്തിലായിരുന്നു ധന്യ മേരി വര്‍ഗീസ് പ്രവര്‍ത്തിച്ചിരുന്നത്. ചലച്ചിത്ര താരമെന്ന ഇമേജ് ഉപയോഗിച്ചു ധന്യ തട്ടിപ്പിനു കൂട്ടു നിന്നതായും പരാതിക്കാര്‍ ആരോപിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം