പുകമഞ്ഞ് ; ഡല്‍ഹിയില്‍ പത്ത് ട്രെയിനുകള്‍ റദ്ദാക്കി, 13 ട്രെയിനുകള്‍ വൈകിയോടുന്നു

ന്യൂഡൽഹി: പുകമഞ്ഞ് അനുഭവപ്പെട്ടതിനെ തുർന്നു കാഴ്ച അവ്യക്തമായതുമൂലം ഡൽഹിയിൽ പത്തു ട്രെയിനുകൾ റദ്ദാക്കി. 13 ട്രെയിനുകളാണ് ഇതുമൂലം വൈകിയോടുന്നത്. മറ്റു ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

യാത്ര ആരംഭിക്കുന്നതിനു മുൻപേ യാത്രക്കാരോട് റെയിൽവേയുടെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പു വരുത്താൻ റെയിൽവേ മന്ത്രാലയം നിർദേശം നൽകി. ട്രെയിനുകൾ വൈകുന്ന വിവരങ്ങൾ യാത്രക്കാരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നന്പരുകളിലും അറിയിക്കുന്നുണ്ട്.

ഡൽഹിയിൽ കഴിഞ്ഞ ഒരു മാസത്തോളമായി കടുത്ത പുകമഞ്ഞ് അനുഭവപ്പെടുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം