ഏരൂരിൽ ഏഴുവയസുകാരിയുടെ കൊലപാതകം ; അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി

കൊല്ലം: ഏരൂരിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴുവയസ്സുകാരി മീനാക്ഷിയുടെ  അമ്മയെ കുട്ടിയുടെ മൃതദേഹം പോലും കാണാന്‍ അനുവദിക്കാതെ  നാട്ടുകാര്‍ നാടുകടത്തി.

കുട്ടിയുടെ അമ്മയ്‌ക്കൊപ്പം സഹോദരിയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി.

ദുര്‍നടത്തക്കാരാണ് ഇവര്‍ എന്നാരോപിച്ചായിരുന്നു നാടുകടത്തല്‍. നാട്ടില്‍ എത്തിയാല്‍ കൊല്ലുമെന്നും നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞു.എന്നാല്‍ പോലിസ് നോക്കിനില്‍ക്കെത്തന്നെ നാട്ടുകാര്‍ അമ്മയെയും ബന്ധുക്കളെയും അക്രമിച്ചു.

നിലവില്‍ ഇവരുടെ ആറംഗകുടുംബം ഒളിവുജീവിതത്തിലാണ്. ഇതില്‍ രണ്ടുപേര്‍ കുഞ്ഞുങ്ങളാണ്. അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് രാജേഷാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

 സംഭവവുമായി ബന്ധപ്പെട്ട് വന്‍  പ്രതിഷേധമാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌.
കുട്ടിയുടെ മൃതദേഹം സ്വന്തം വീട്ടിൽ സംസ്കാരിക്കാനും നാട്ടുകാർ അനുവദിച്ചില്ല പിന്നീട്   മൃതദേഹം കുട്ടിയുടെ അച്ഛന്‍റെ വീട്ടില്‍ സംസ്കരിച്ചു. കാലങ്ങളായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതാണ്. എന്നാല്‍ അമ്മയുടെ കൂടെ വിടാനായിരുന്നു നിയമം വിധിച്ചത് അതുകൊണ്ട് തന്നെ  കുട്ടി അമ്മയുടെ കൂടെയായിരുന്നു താമസിച്ചത്.
രാജേഷിനൊപ്പം ട്യൂഷനു പോയ കുട്ടിയെ ബുധനാഴ്ചയാണ് കാണാതായത്. വ്യാഴാഴ്ച കുളത്തൂപുഴ ആർപി കോളനിയിലെ റബർ എസ്റ്റേറ്റിൽ എത്തിയ തൊഴിലാളികളാണ്  കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം