ചാലക്കുടി രാജീവ്‌ കൊലപാതകം ; അഭിഭാഷകനായ സി.പി. ഉദയഭാനു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

ന്യൂഡൽഹി: റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ബ്രോ​​​ക്ക​​​ർ രാ​​​ജീ​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പ്രതിയെന്നു സംശയിക്കുന്ന അഭിഭാഷകനായ സി.പി. ഉദയഭാനു തനിക്കുള്ള  അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. അഡ്വ. ബി.രാമന്‍പിള്ള മുഖേനയാണ് ജാമ്യാപേക്ഷ നല്‍‌കുന്നത്.

രാജീവിന്‍റെ വീട്ടിൽ സി.പി.ഉദയഭാനു പോയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ്  തനിക്കു  അറസ്റ്റ് ഉണ്ടാവുമെന്ന സംശയത്തില്‍ അദ്ദേഹം മുൻകൂര്‍ജാമ്യം തേടുന്നത്‍.

എന്നാല്‍ ഉദയഭാനുവിനെതിരെ മറ്റു നിര്‍ണായക തെളിവുകളും പോലീസിനു ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം