സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. അരവിന്ദാക്ഷൻ അന്തരിച്ചു

കോഴിക്കോട്: സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. അരവിന്ദാക്ഷൻ അന്തരിച്ചു.  ബുധനാഴ്ച വൈകുന്നേരമാണ് അസുഖത്തെത്തുടർന്ന് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

 ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്‍റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മൃതദേഹം കോട്ടയത്തേക്ക് കൊണ്ടു പോയി. വൈകിട്ട് നാലിന് സംസ്കാരം തിരുനക്കരയിലെ വീട്ടുവളപ്പിൽ നടക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം