പതിനഞ്ചുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന വിദ്യാര്‍ഥിയുടെ മൃതദേഹം നഗ്നമായ നിലയില്‍

ഹരിയാന: പതിനഞ്ചുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന വിദ്യാര്‍ഥിയുടെ മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ജിന്ദിയിലാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹം പ്രദേശത്തെ ഒരു കനാലില്‍ നിന്നാണ് കണ്ടെത്തിയത്. ശരീരത്തില്‍ ഉണ്ടായിരുന്ന ടാറ്റുവാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്.കാണാതായി ദിവസങ്ങള്‍ക്കു ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുരുക്ഷേത്രയിലെ വീട്ടില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ കണ്ടെത്തിയ മൃതദേഹത്തില്‍ പീഡനമേറ്റതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു. സ്വകാര്യ ഭാഗത്ത് മൂര്‍ച്ചയുള്ള ആയുധം കുത്തിക്കയറ്റി ആഴത്തില്‍ മുറിവുണ്ടാക്കിയിരുന്നു. ശ്വാസകോശവും കരളും തകര്‍ന്ന നിലയിലായിരുന്നു. മാരകമായ പത്തൊന്‍പതോളം മുറിവുകളാണ് ശരീരത്തില്‍ കണ്ടെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം