സിഡ്നിയില്‍ റെക്കോര്‍ഡിട്ട് ഡേവിഡ് വാര്‍ണര്‍

സിഡ്‌നി: സിഡ്നിയില്‍ റെക്കോര്‍ഡിട്ട് ഡേവിഡ് വാര്‍ണര്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സെഷനില്‍ തന്നെ സെഞ്ച്വറി നേടുന്ന റെക്കോര്‍ഡാണ് വാര്‍ണര്‍ സ്വന്തം പേരിലാക്കിയത്. പാകിസ്താനെതിരായ അവസാന ടെസ്റ്റിന്റെ

ആദ്യ ദിനത്തിലാണ് വാര്‍ണറുടെ നേട്ടം. ആദ്യ ദിനമായ ഇന്ന് ഉച്ചഭക്ഷണത്തിന് മുന്‍പേയാണ് വാര്‍ണര്‍ സെഞ്ച്വറി തികച്ചത്. പാക് ബൗളര്‍മാരെ ഒരു ദാക്ഷിണ്യവും കൂടാതെ കടന്നാക്രമിച്ച വാര്‍ണര്‍ 78 പന്തുകളില്‍ നിന്നുമാണ് സെഞ്ച്വറിയിലെത്തിയത്. വാര്‍ണര്‍

മൂന്നക്കത്തിലെത്തുമ്പോള്‍ 25 മിനുറ്റ് മാത്രമാണ് അവശേഷിച്ചിരുന്നത്. ഉച്ചഭക്ഷണത്തിന് പിരിയാന്‍ 20 മിനുട്ട് മാത്രം ബാക്കി നില്‍ക്കെ വാര്‍ണര്‍ 86 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. പിന്നീട് അതിവേഗം ബൗണ്ടറികളിലൂടെ വാര്‍ണര്‍ സെഞ്ച്വറിയിലെത്തുകയായിരുന്നു.

വഹാബ് റിയാസിന്റെ പന്തിലാണ് വാര്‍ണര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു റെക്കോര്‍ഡ് പിറക്കുന്നത്. 1976ല്‍ ന്യൂസിലാന്റിനെതിരെ പാകിസ്താന്‍ താരം മജീദ് ഖാന്‍ ഉച്ചഭക്ഷണത്തിന് മുന്‍പ് സെഞ്ച്വറി നേടിയിരുന്നു. വ്യക്തിഗത സ്‌കോര്‍ 80ല്‍ എത്തിയപ്പോഴാണ് സെഞ്ച്വറിയെക്കുറിച്ച് ചിന്തിക്കുന്നതെന്ന് വാര്‍ണര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം