മകള്‍ അവധിക്കാലം ചെലവഴിച്ചത് അമ്മയുടെ ഫോണില്‍ ഫെയ്സ്ബുക്കിലൂടെ; അമ്മയ്ക്ക് കിട്ടിയ ബില്ല് 3 ലക്ഷത്തോളം

facebook
അവധിക്കാലം ആഘോഷിക്കാന്‍ കുടുംബത്തിനൊപ്പം ടര്‍ക്കിയില്‍ പോയ മകള്‍ മൊബൈലില്‍ ഫേസ്ബുക്ക് നോക്കിയപ്പോള്‍ അമ്മയ്ക്ക് കിട്ടിയ ബില്ല് 3 ലക്ഷത്തോളം രൂപ. ടര്‍ക്കിയില്‍ രണ്ടാഴ്ചത്തെ അവധിക്കാലം ആസ്വദിച്ച് തിരികെയെത്തിയപ്പോള്‍ കാത്തിരുന്നത് ഞെട്ടിക്കുന്ന മൊബൈല്‍ ബില്‍ ‍. ഏകദേശം 2,907 പൌണ്ടാണ് 630 എംബി ഡാറ്റ റോമിങ്ങില്‍ ഉപയോഗിച്ചതിന് മൊബൈല്‍ കമ്പനി ബില്ലയച്ചതത്രെ.

തന്റെ അമ്മയുടെ പേരിലെടുത്ത കണക്ഷനിലാണ്‌ ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ സ്വദേശിനിയായ കരീസ ഗ്രീസ് എന്ന പതിനെട്ടുകാരി സുഹൃത്തുക്കളുമൊത്ത് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ് ആപ്പ് ചാറ്റിങ്ങുകളാണ് നടത്തിയത്.

താന്‍ ഹോട്ടല്‍ വൈഫെയാണ് ഉപയോഗിക്കുന്നതെന്നാണ് കരുതിയെതെന്നാണ് പെണ്‍കുട്ടി പറയുന്നത്. പക്ഷേ റോമിങ്ങിലായിരുന്നതിനാല്‍ 828 രൂപ വീതം ഒരു എംബിക്ക് ചാര്‍ജ്ജ് ചെയ്യുന്നുണ്ടായിരുന്നത്രെ.

റോമിങ്ങിലെ ഈ അമിത ഡാറ്റ ഉപയോഗം കാട്ടി തങ്ങള്‍ എസ്എംഎസുകള്‍ അയച്ചിരുന്നെന്നായിരിന്നു കമ്പനിയുടെ വിശദീകരണം. കൂടാതെ റോമിങ്ങില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ റേറ്റ് കുറയ്ക്കുന്ന ബണ്ടിലുകള്‍ തെരഞ്ഞെടുക്കാമായിരുന്നെന്നും കമ്പനി പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം