സ്വ​കാ​ര്യ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കുമെന്ന കാമുകന്‍റെ ഭീഷണി; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

സ്വ​കാ​ര്യ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന കാമുകന്‍റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പെണ്‍കുട്ടി  ആത്മഹത്യ ചെയ്തു.ഡ​ൽ​ഹി രൂ​പ്ന​ഗ​റി​ലെ വ​സ​തി​യി​ൽ മരിച്ച  പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.ത​ന്‍റെ മ​ര​ണ​ത്തി​ന് കാ​മു​ക​നാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യ ​കുറിപ്പില്‍പറയുന്നുണ്ട്.

ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ​ഠ​ന​ത്തി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി ഇ​യാ​ളു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​യാ​ൾ ബി​ഹാ​ർ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണു സൂ​ച​ന.  കാ​മു​ക​ന്‍റെ ഭീ​ഷ​ണി സം​ബ​ന്ധി​ച്ച് പെ​ണ്‍​കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​വ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.  യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം