മഹേന്ദ്രസിംഗ് ധോണിയും ജാര്‍ഖണ്ഡ് ടീമും താമസിച്ചിരുന്ന ഹോട്ടലില്‍ വന്‍ തീപ്പിടിത്തം ; ഇന്നത്തെ വിദർഭ ട്രോഫി മത്സരം മാറ്റിവച്ചു

ന്യൂഡൽഹി: മഹേന്ദ്രസിംഗ് ധോണിയും ജാര്‍ഖണ്ഡ് ടീമും താമസിച്ചിരുന്ന ഹോട്ടലില്‍ വന്‍ തീപ്പിടിത്തം.ഇതേ തുടര്‍ന്ന്‍ ഇന്ന്‍ നടക്കേണ്ട   വിദർഭ ട്രോഫി മത്സരം മാറ്റിവച്ചു .ഇന്ന്‍ രാവിലെ ആറു മണിയോടെയാണ് ദ്വാരകയിലെ ഹോട്ടലിൽ തീപിടിത്തമുണ്ടായത്.

വിദർഭ ട്രോഫിയിൽ ബംഗാളുമായുള്ള മത്സരത്തിനായാണ് ധോണിയും ടീം അംഗങ്ങളും ഡൽഹിയിലെത്തിയത്. പാലം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ടീം ഗ്രൗണ്ടിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുന്പാണ് തീപിടിത്തമുണ്ടായത്. എന്നാൽ ടീമിന്‍റെ ജേഴ്സിയടക്കമുള്ള വസ്തുക്കൾ ഹോട്ടലിലായിരുന്നു. ഇതേതുടർന്ന് ഇന്നു നടക്കേണ്ടിയിരുന്ന മത്സരം ശനിയാഴ്ച നടത്തുമെന്ന് അതികൃതര്‍ അറിയിച്ചു.  ധോണിയടക്കം ഹോട്ടലിലുണ്ടായിരുന്നവരെ ഉടൻതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം