വരാപ്പുഴ കസ്റ്റഡി മരണം;എസ്.പി. എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യും;വ്യാജ മൊഴിയെക്കുറിച്ച് എസ്പിക്ക് അറിവുണ്ടായിരുന്നുവെന്ന് സൂചന

വരാപ്പുഴ: ആലുവ റൂറല്‍ എസ്.പി.യായിരുന്ന എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യും.ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വ്യാജ മൊഴിയെക്കുറിച്ച് എസ്പിക്ക് അറിവുണ്ടായിരുന്നുവെന്നാണ് സൂചന. ഇതില്‍ വ്യക്തത വരുത്തനാണ് ചോദ്യം ചെയ്യുന്നത്.

ശ്രീജിത്തിനെ പിടികൂടുന്നതിന് എസ്.പി.യുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍.ടി.എഫ്. സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയത് റൂറല്‍ എസ്.പി.യായിരുന്ന എ.വി. ജോര്‍ജാണെന്ന് വിവിധ തലങ്ങളിലുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വവും എസ്.പി.ക്കായിരിക്കുമെന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. ഇതിനാലാണ് എസ്പിക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങുന്നത്.

പറവൂര്‍ സി.ഐ.യായിരുന്ന ക്രിസ്പിന്‍ സാമും എസ്.പി.യുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതുമുതലുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

എസ്.പി.യുടെ പേരില്‍ കേസെടുക്കുന്നതോടെ പ്രത്യേകാന്വേഷണസംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയാണെന്ന ആരോപണത്തിന് തടയിടാനാകുമെന്നാണ് പോലീസ് കരുതുന്നത്.

ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള സി.ബി.ഐ. അന്വേഷണമെന്ന ആവശ്യം കോടതി അംഗീകരിച്ചാലും ഏറെയൊന്നും പരിക്കില്ലാതെ അന്വേഷണസംഘത്തിന് രക്ഷപ്പെടാനുമാകും.എ.വി. ജോര്‍ജിന്റെപേരില്‍ രണ്ടുദിവസത്തിനകം നടപടിയുണ്ടാകുമെന്നാണ് വിവരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം