കൊല്ലത്ത് റിമാന്‍റ് പ്രതി മരിച്ചു;കസ്റ്റഡിയിലിരിക്കെ മര്‍ദ്ദനമേറ്റതായി ബന്ധുക്കളുടെ ആരോപണം

കൊല്ലം: കൊല്ലത്ത് റിമാന്‍റ്  പ്രതി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി മനുവാണ് മരിച്ചത്. മരണം തിരുവനന്തപുരം മെഡി കോളേജില്‍ ചികിത്സയിലിരിക്കെ.

അനധികൃതമായി വിദേശമദ്യം വിറ്റ കേസിലെ പ്രതിയാണ് മനു. മനുവിന് കസ്റ്റഡിയിലിരിക്കെ മര്‍ദ്ദനമേറ്റതായി ബന്ധുക്കള്‍ ആരോപിച്ചു. മനുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എക്‌സൈസ് അറിയിച്ചു.

അടുത്തിടെ വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. എന്നാല്‍ മനുവിന്‍റെ  മരണം മര്‍ദ്ദനത്തെ തുടര്‍ന്നാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം