രൂപയുടെ മൂല്ല്യം കുത്തനെ ഇടിഞ്ഞു

By | Friday November 18th, 2016

rupee-lരൂപയുടെ മൂല്ല്യം കുത്തനെ ഇടിഞ്ഞു.   ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിയാല്‍ ഡോളറിന് ഇടിവുണ്ടാകുമെന്നും ഇത് രൂപയുടെ മൂല്യം ശക്തിപ്പെടുത്തുമെന്നുമായിരുന്നു ഫലം വരുന്നത് വരെയുള്ള പ്രവചനം. എന്നാല്‍ ഡോളര്‍ ഒഴികെയുള്ള എല്ലാ കറന്‍സികളുടെയും മൂല്യം ഇടിയുകയായിരുന്നു. അമേരിക്കയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് സാമ്ബത്തിക വിദഗ്ദര്‍ പറയുന്നത്. ഇതേ പ്രവണത രണ്ട് ദിവസം കൂടി തുടരാനാണ് സാധ്യതയെന്നും അവര്‍ വിലയിരുത്തുന്നു. മൂന്നു ദിവസമായി തുടരുന്ന വിലയിടിവില്‍ ഗള്‍ഫ് കറന്‍സികള്‍ ഉള്‍പ്പെടെയുള്ളവക്ക് രൂപയുമായി നല്ല വിനിമയ മൂല്യമാണ് ലഭിക്കുന്നത്. ഇന്ന് ഒരു ദിര്‍ഹത്തിന് 18.49 രൂപ വരെ ലഭിച്ചു.

അതേസമയം പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് ഇത്. കൈയ്യിലുള്ള പണം അന്നുതന്നെ നാട്ടിലേക്ക് അയച്ചവര്‍ ഇപ്പോള്‍ നിരാശരാണ്. ഒരു ദിര്‍ഹത്തിന് 30 പൈസയിലേറെയാണ് അവര്‍ക്ക് നഷ്ടമുണ്ടായത്.   ഈ മാസം 11ന് ഒരു ദിര്‍ഹത്തിന് 18.22 രൂപയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് 18.49 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. 54 ദിര്‍ഹം 25 ഫില്‍സിന് 1000 രൂപാ വീതം നാട്ടിലേക്ക് അയച്ചവര്‍ നിരവധിയാണ്. 5425 ദിര്‍ഹമാണ് ഒരു ലക്ഷം രൂപയ്ക്ക് ആവശ്യം. ആഗോള വിപണിയില്‍ ഇന്നലെ രാവിലെ രൂപ അല്‍പം ശക്തി പ്രാപിച്ചെങ്കിലും വൈകുന്നേരം വിപണി അടയ്ക്കുന്നതിന് 10 മിനിറ്റ് മുമ്ബ് പെട്ടെന്ന് താഴെ പോവുകയായിരുന്നു. ഇന്ന് ഒരു സൗദി റിയാലിന് 18.10 രൂപയും കുവൈത്തി ദിനാറിന് 239.91 രൂപയും ഒമാന്‍ റിയാലിന് 176.41 രൂപയുമാണ് ലഭിച്ചത്. ബഹറൈന്‍ ദിനാറിന് 180.16 രൂപയും ഖത്തര്‍ റിയാലിന് 18.65 രൂപയുമായിരുന്നു വിനിമയ മൂല്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം