പഴയ1000, 500 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ എളുപ്പവഴി

currencyപഴയ 1000, 500 രൂപയുടെ നോട്ടുകള്‍ വളരെ വേഗം മാറ്റിയെടുക്കാം. ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ഈ രൂപ മാറ്റിയെടുക്കാവുന്നതാണ്. താഴെക്കൊടുത്തിരിക്കുന്നു ഈ ഫോം പൂരിപ്പിച്ചു ആധാര്‍, ഇലക്ഷന്‍ ഐ ഡി കാര്‍ഡ്, പാന്‍കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒന്നുമായി ബാങ്കിലേ പോസ്റ്റ് ഓഫീസിലോ എത്തേണ്ടതാണ്.ഒരു ദിവസം ഒരാള്‍ക്ക് 4000 രൂപ വരെ മാറ്റിയെടുക്കാം. അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനു യാതൊരു നിയന്ത്രണവും ഇല്ല. ഈ മാസം 24 വരെ അക്കൗണ്ടില്‍ നിന്നും ദിവസം 10000 രൂപയും ആഴ്ചയില്‍ പരമാവധി 20000 രൂപയും പിന്‍വലിക്കാം.

അതേസമയം 1000. 500 നോട്ടുകളെച്ചൊല്ലി പലയിടത്തും തര്‍ക്കം. ആരും ഈ നോട്ടുകള്‍ എടുക്കുന്നില്ല. സന്തോഷത്തോടെ സ്വീകരിക്കുന്നവര്‍ വെട്ടിലാകുമെന്നുള്ളതിനാല്‍ എല്ലാവരും ചില്ലറയില്ല എന്നുപറഞ്ഞ് കൈമലര്‍ത്തുന്നു.പെട്രോള്‍ പമ്പുകളില്‍ നോട്ടിനെ ചൊല്ലി വാക്ക് തര്‍ക്കം തുടരുന്നു. 1000 ,500 നോട്ടുകള്‍ നല്‍കിയാല്‍ മുഴുവന്‍ തുകയ്ക്കും പെട്രോള്‍ അടിക്കണം അല്ലാത്തവര്‍ ചില്ലറ നല്‍കണം എന്ന് ഉടമകള്‍ പറയുന്നു. നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് 500 ,1000 നോട്ടുകളുമായി പെടോള്‍ അടിക്കാന്‍ എത്തിയവരാണ് കുടുങ്ങിയത്. നോട്ടുകള്‍ മാറാന്‍ 100, 200 രൂപയ്ക്ക് പെട്രോള്‍ അടിച്ച് ചില്ലറ മാറാന്‍ ഇത് മൂലം കഴിയുന്നില്ല.

പല സ്ഥലങ്ങളിലും ഉപഭോക്ത്താക്കളും ജീവനക്കാരും തമ്മില്‍ ഇതേ ചൊല്ലി വാക്ക് തര്‍ക്കം നടന്നു .മതിയായ ചില്ലറ സൂക്ഷിച്ചിട്ടില്ല എന്ന form_1കാരണമാണ് കട ഉടമകള്‍ പറയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം