നോട്ട് പ്രതിസന്ധി; 500 രൂപ നോറ്റിന്റെ അച്ചടി ഇരട്ടിയാക്കി

നോട്ട് ക്ഷാമം പരിഹരിക്കുന്നതിനായി ആർബിഐ 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വർധിപ്പിച്ചു. നാസിക്കിലെ കറൻസി നോട്ട് പ്രസിൽ പ്രതിദിനം 500 രൂപയുടെ 35 ലക്ഷം നോട്ടുകളാണ് അച്ചടിച്ചിരുന്നത്. ഇത് ഒരു കോടി നോട്ടുകളായി വർധിപ്പിച്ചു. വിവിധ മൂല്യത്തിലുള്ള 19 ദശലക്ഷം നോട്ടുകളാണ് ഒരു ദിവസം അച്ചടിക്കുന്നതെന്ന് പ്രസ് അധികൃതർ പറയുന്നു. 500 രൂപ നോട്ടിനൊപ്പം 100, 50, 20 നോട്ടുകളും ഇവിടെ അച്ചടിക്കുന്നുണ്ട്. എന്നാൽ പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി ഇവിടെ നടക്കുന്നില്ല. വെള്ളിയാഴ്ച ഇവിടെനിന്ന് റിസർവ് ബാങ്കിന് കൈമാറിയത് 4.3 കോടി നോട്ടുകളാണ്. നോട്ട് അസാധുവാക്കലിനുശേഷം അവർ നടത്തുന്ന ഏറ്റവും വലിയ നോട്ട് കൈമാറ്റമാണിത്. നവംബർ 11 നാണ് നോട്ട് അസാധുവാക്കലിനുശേഷം ആദ്യമായി നാസിക്കിൽനിന്ന് നോട്ടുകൾ റിസർവ് ബാങ്കിലേക്ക് കൊണ്ടുപോയത്. ഭക്ഷണത്തിനുവേണ്ടിയുള്ള ഇടവേളയിൽപോലും പ്രവർത്തനം നിർത്തിവയ്ക്കാതെ നോട്ട് അച്ചടിച്ചാണ് പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം