യുവതിയെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചു മൂടി, വീട് വില്‍പനക്ക് എന്ന ബോര്‍ഡ് വച്ച് മലയാളിയായ ഭര്‍ത്താവ് മുങ്ങി;ഞെട്ടിക്കുന്ന സംഭവം പുറത്ത്

ഇന്ത്യന്‍ യുവതിയുടെ മൃതദേഹം ഷാര്‍ജയിലെ വീട്ടില്‍ കുഴിച്ചു മൂടിയ നിലയില്‍. മൈസലൂണ്‍ ഭാഗത്തെ വീടിനുള്ളിലാണ് മുപ്പത്തിയാറുകാരിയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്.

യുവതിയെ ഭര്‍ത്താവ് കൊന്ന് കുഴിച്ചിട്ട ശേഷം രാജ്യം വിട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. മലയാളിയായ ഭര്‍ത്താവ് കേരളത്തിലേക്ക് കടന്നെന്നാണ് സൂചന.

സഹോദരിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെ യുവതിയുടെ സഹോദരന്‍ ഷാര്‍ജയിലെത്തി പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

വീടിനുള്ളില്‍ ഒരു ഭാഗത്ത് ടൈലുകള്‍ ഇളകിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് ഭര്‍ത്താവ് വീടിനു മുന്നില്‍ ‘വാടകയ്ക്ക്’ എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം